Latest NewsNewsBusiness

നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

നിഫ്റ്റി 1.55 പോയിന്റ് നഷ്ടത്തിൽ 18,265.95- ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ഇന്നലെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും, ഇന്ന് ആഭ്യന്തര സൂചികകൾ ദുർബലമാകുകയായിരുന്നു. അമേരിക്കയിലെ ഉപഭോക്തൃ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരാനിരിക്കെയാണ് സൂചികകൾക്ക് മങ്ങലേറ്റത്. ബിഎസ്ഇ സെൻസെക്സ് 2.92 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,761.33- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 1.55 പോയിന്റ് നഷ്ടത്തിൽ 18,265.95- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റാ കൺസൾട്ടൻസി സർവീസ്, റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക്, ടാറ്റാ കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ വൻകിട ഓഹരികളാണ് ഇന്ന് നേട്ടം കൈവരിച്ചത്. അതേസമയം, ഐടിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, എൻടിപിസി, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്രാടെക് സിമന്റ്, ഇന്ത്യൻ ബാങ്ക്, സൊമാറ്റോ, അദാനി ട്രാൻസ്മിഷൻ തുടങ്ങിയവയുടെ ഓഹരികൾക്ക് വലിയ തോതിലാണ് നഷ്ടം നേരിടേണ്ടി വന്നത്.

Also Read: ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച മൂന്നാമത്തെ ചീറ്റയും ചത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button