കോഴിക്കോട്: ഭക്ഷണം ശ്വാസകോശത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. കാച്ചിലാട്ട് യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും പൂളേങ്കര മനു മന്ദിരത്തിൽ മനു പ്രസാദിന്റെ മകനുമായ അക്ഷിത് (8) ആണ് മരിച്ചത്.
Read Also : കളിക്കുന്നതിനിടെ ഊഞ്ഞാൽ കയർ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പന്തീരാങ്കാവിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ഉടൻ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 12 വയസ്സുകാരിയായ സഹോദരിയെ കൊലപ്പെടുത്തി യുവാവ്
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments