അമ്പലപ്പുഴ: കൂട്ടുകാർക്കൊപ്പം ആറ്റിൽ നീന്തുന്നതിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടിൽ മുരളി ആശ ദമ്പതികളുടെ മകൻ ബാലു മുരളി(15)യാണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം നടന്നത്. മറ്റ് ആറ് സുഹൃത്തുക്കൾക്കൊപ്പം പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടി എസ് കനാലിന് കുറുകെ ഇടയാടിച്ചിറയിലേക്ക് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഇതു കണ്ട നാട്ടുകാർ ഉടൻ തന്നെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : കളിക്കുന്നതിനിടെ ഊഞ്ഞാൽ കയർ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബാലു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments