രാജ്യത്ത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ കുതിച്ചുയരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ ആദ്യ ട്രേഡിംഗ് സെഷനുകളിലായി 10,850 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ നടത്തിയത്. ഏപ്രിൽ മാസത്തിലെ ഇക്വിറ്റി നിക്ഷേപങ്ങൾ 11,630 കോടിയായിരുന്നു. കൂടാതെ, മാർച്ചിൽ 7,936 കോടി രൂപയും എഫ്പിഐകൾ നിക്ഷേപിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സ്ഥിരതയുള്ള ബൃഹത് സാമ്പത്തിക അന്തരീക്ഷം, ശക്തമായ ജിഎസ്ടി ശേഖരണം, പ്രതീക്ഷിച്ചതിലും മികച്ച കോർപ്പറേറ്റ് ത്രൈമാസ വരുമാനം തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ കൂടുതലായും ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്. ഇന്ത്യൻ മൂലധന വിപണിയിലെ വാങ്ങൽ പ്രവണത വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ തുടരുന്നതിനാൽ ശുഭപ്രതീക്ഷയാണ് നൽകുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിക്യുജി പാർട്ണേഴ്സ് അദാനി ഗ്രൂപ്പ് കമ്പനികളിൽ നടത്തിയ മൊത്തത്തിലുള്ള നിക്ഷേപം മാർച്ച് മാസത്തിലെ നിക്ഷേപത്തെ കൂടുതൽ സ്വാധീനിച്ചിട്ടുണ്ട്.
Also Read: താനൂർ ബോട്ടപടകം: നാവികസേന തിരച്ചിലിനെത്തി, കണ്ടെത്തേണ്ടത് ഒരാളെയെന്ന് പൊലീസ് നിഗമനം
Post Your Comments