Latest NewsNewsIndia

അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചേക്കും, നിർണായ തീരുമാനവുമായി കേന്ദ്രസർക്കാർ

ബാൻഡ് സംഘത്തിലും, നിശ്ചലദൃശ്യങ്ങളിലും സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാൻ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്

അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പൂർണമായും സ്ത്രീകളെ പങ്കെടുപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ തീരുമാനത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയം സായുധ സേനയ്ക്കും, പരേഡ് നടത്തിപ്പുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും കത്ത് അയച്ചിട്ടുണ്ടെന്നാണ് വിവരം. കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും, സാംസ്കാരിക നഗര വികസന മന്ത്രാലയത്തെയും ഇത് സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കണമെന്ന ചരിത്ര തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത്. പരേഡിന് പുറമേ, ബാൻഡ് സംഘത്തിലും, നിശ്ചലദൃശ്യങ്ങളിലും സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാൻ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. അടുത്തിടെ പ്രതിരോധ സേനയും, പാരാമിലിറ്ററി യൂണിറ്റുകളും സൈനിക കമാൻഡർമാരായും, ഡെപ്യൂട്ടി കമാൻഡർമാരായും സ്ത്രീകളെ തിരഞ്ഞെടുക്കുന്നത് വർദ്ധിപ്പിച്ചിട്ടുണ്ട്.

Also Read: ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുളള നടപടികൾ ഊർജ്ജിതം, പിഴ ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത് കോടികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button