കോഴിക്കോട്: എന്ത് സുരക്ഷയാണ് കേരളത്തില്‍ ഉള്ളതെന്ന് ചോദിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കൂട്ടബലാത്സംഗത്തിന് ഇരയായ ആദിവാസി പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ലെന്ന് ബിന്ദു അമ്മിണി പറയുന്നു.
Read Also: മദ്യാസക്തി കുറയ്ക്കാൻ ചിപ്പ് ഘടിപ്പിച്ചുള്ള ശസ്ത്രക്രിയ, വേറിട്ട ചികിത്സാരീതിയുമായി ഈ രാജ്യം
മെന്റല്‍ ട്രോമയും യോനിയില്‍ ഗുരുതര പരിക്കും ഉള്ള ഇരയോട് കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നത് പ്രതികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്നും ബിന്ദു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം..
‘എന്ത് സുരക്ഷയാണ് കേരളത്തില്‍ അധികമായി ഉള്ളത്. മെയ് നാലിനു നടന്ന സംഭമാണ്. ഇന്ന് വരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവാത്ത പോലീസ് കുട്ടിക്ക് പരാതി ഇല്ല എന്ന് എഴുതി വാങ്ങാന്‍ ശ്രമിച്ചതായി ആണ് അറിയുന്നത്. മെന്റല്‍ ട്രോമയും യോനിയില്‍ ഗുരുതര പരിക്കും ഉള്ള ഇരയോട് കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നത് പ്രതികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. പെണ്‍കുട്ടിക്ക് പരാതി ഉണ്ടെങ്കില്‍ കേസ് എടുക്കാം എന്ന ഔദാര്യം അവസാനം പോലീസ് അറിയിച്ചിട്ടുണ്ട്’.
‘ഗ്യാങ് റേപ്പിന് വിധേയ ആയി ചികിത്സയില്‍ കഴിയുന്ന ആദിവാസി യുവതിയുടെ പരാതി രജിസ്റ്റര്‍ ചെയ്യുക എന്നത് ഔദാര്യമല്ല പോലീസിന്റെ ഡ്യൂട്ടി ആണ്. എന്ത് നീതി ആണ് ഇവരില്‍ നിന്നും ലഭിക്കുക. പ്രതികള്‍ക്ക് എല്ലാ തെളിവും നശിപ്പിക്കാന്‍ ഉള്ള സാവകാശം നല്കുന്ന തിരുനെല്ലി പോലീസ് ആര്‍ക്കൊപ്പം എന്ന് പറയേണ്ടതില്ലല്ലോ. ആദിവാസി പെണ്‍കുട്ടി ക്രൂരമായി ലൈംഗീകപീഡനത്തിന് ഇരയായി വയനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യോനിയില്‍ ആഴത്തില്‍ മുറിവ് ഉണ്ടായിട്ടും ഗ്യാങ് റേപ്പിന് വിധേയ ആയി ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ രേഖമൂലം ഉള്ള പരാതി ലഭിച്ചാല്‍ മാത്രമേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുള്ളൂ പോലും. സര്‍ക്കാര്‍ നിയമിച്ച പ്രൊമോട്ടര്‍ എവിടെ, ജന പ്രതിനിധികള്‍ എവിടെ SC/ ST കമ്മീഷന് എവിടെ’.
‘പക്ഷേ എഴോളം വരുന്ന പ്രതികളില്‍ ഒരാള്‍ വിവാഹ വാഗ്ദാനം നല്കി ഹോസ്പിറ്റല്‍ പരിസരത്ത് തന്നെ ഉണ്ട്. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ ആരുടെ അനുവാദത്തിനാണ് കാത്തു നില്‍ക്കുന്നത്. എന്ത് കൊണ്ട് ഡോക്ടര്‍ പോലീസിന് വിവരം കൈമാറുന്നില്ല. മുഖ്യ പ്രതിയുടെ അമ്മാവന് പഞ്ചായത്ത് പ്രസിഡന്റ് കൂടി ആണെന്നത് കാരണം ആണോ? ‘
‘കേരളം മറ്റ് സംസ്ഥാനങ്ങളെ പോലെ തന്നെ എന്ന് സ്ഥാപിക്കുന്ന ഏറ്റവും അവസാനത്തെ സംഭവം അല്ല ഇത്. ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഇനിയും ആരെയാണ് കാത്തിരിക്കുന്നത്. പ്രതികളെ നിയമത്തിനു മുന്പില് കൊണ്ടുവരാന്‍ ഞങ്ങള്‍ സഹോദരങ്ങള്‍ നേരിട്ടു ഇറങ്ങേണ്ടി വന്നാല്‍ അങ്ങനെ തന്നെ ചെയ്യും. അത് എവിടെ ആയാലും.
പ്രതികളെ അടിയന്തിരമായി അറസ്റ്റ് ചെയ്യുക. പ്രതികള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാനുള്ള സമയം അനുവദിച്ചു നല്കുന്ന പോലീസ് നടപടി അവസാനിപ്പിക്കുക, അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക’.
ബിന്ദു അമ്മിണി
Post Your Comments