KeralaLatest NewsNews

നമ്പര്‍ വണ്‍ പദവി അലങ്കരിക്കുന്ന കേരളത്തില്‍ 22 പേരുടെ മരണത്തിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? അഞ്ജു പാര്‍വതി

പിആര്‍ വര്‍ക്കുകളുടെ പിന്‍ബലത്തില്‍ നമ്പര്‍1 പദവി അലങ്കരിക്കുന്ന കേരളത്തില്‍ 22 പേരുടെ മരണത്തിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? മരണപ്പെട്ടവരുടെ മതം വച്ച് വിദ്വേഷ കമന്റും പോസ്റ്റും ഇട്ട് ആത്മരതി അടയുന്നവരും, രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരും ഒരുഭാഗത്ത് അരങ്ങ് തകര്‍ക്കുന്നു: നഷ്ടം മരിച്ചവരുടെ കുടുംബത്തിന് മാത്രം

തിരുവനന്തപുരം: താനൂരില്‍ ഉല്ലാസയാത്രാ ബോട്ട് മുങ്ങി 22 പേര്‍ മരിച്ച സംഭവത്തിലെ കെടുകാര്യസ്ഥതയും അധികാരികളുടെ നിസ്സംഗ മനോഭാവവും ചൂണ്ടിക്കാട്ടി അഞ്ജു പാര്‍വതി പ്രഭീഷിന്റെ കുറിപ്പ്. മരണപ്പെട്ടവരുടെ മതം വച്ച് വിദ്വേഷ കമന്റും പോസ്റ്റും ഇട്ട് ആത്മരതി അടയുന്ന ഫേക്കുകളും ഒറിജിനലുമായ നരഭോജികള്‍ ഒരുവശത്ത്, രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന വേറൊരു കൂട്ടര്‍ മറുഭാഗത്ത്. ഇവരൊന്നും മനുഷ്യരല്ലേ എന്ന് തന്റെ പോസ്റ്റിലൂടെ അഞ്ജു ചോദിക്കുന്നു.

Read Also: തുടക്കത്തിലെ ആവേശം നഷ്ടമായി, ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷനിൽ നിന്നും ഉപഭോക്താക്കൾ പിന്മാറുന്നു

പതിനൊന്ന് പേരെ നഷ്ടപ്പെട്ട ദുഃഖത്തില്‍ നിര്‍വ്വികാരനായി, നിസംഗനായി ചങ്കുപൊടിഞ്ഞ് നില്ക്കുന്ന ഗൃഹനാഥനോട് ഉളുപ്പില്ലാതെ മൈക്ക് നീട്ടി അവസ്ഥ വിവരിക്കാന്‍ പറയുന്ന നെറികെട്ട ജീര്‍ണ്ണലിസം സഹിക്കാന്‍ പറ്റാവുന്നതിലും അപ്പുറമാണെന്നും അവര്‍ തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘നെഞ്ചിലാകമാനം നോവിന്റെ പിടച്ചിലാണ്. ഇന്നലെ വാര്‍ത്ത അറിഞ്ഞത് മുതല്‍ വല്ലാത്തൊരു നീറ്റലാണ്. ഒരു കുടുംബത്തിലെ പതിനൊന്ന് പേര്‍ ഒരുമിച്ച് മരണത്തിന്റെ തണുപ്പിലേയ്ക്ക് മറഞ്ഞ വാര്‍ത്ത കേട്ടപ്പോള്‍ കരയാന്‍ പോലും കഴിയാത്ത ഒരു തരം മരവിപ്പ്. സത്യത്തില്‍ വല്ലാത്ത വെറുപ്പും അറപ്പുമാണ് ഇവിടുത്തെ വ്യവസ്ഥിതിയോട്. PR വര്‍ക്കുകളുടെ അകമ്പടികൊണ്ട് മാത്രം നമ്പര്‍ 1 പദവി അലങ്കരിക്കുന്ന കെടുകാര്യസ്ഥതയുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും നേര്‍ക്കാഴ്ച മാത്രമുള്ള നാട്’.

‘പതിനൊന്ന് പേരെ നഷ്ടപ്പെട്ട ദുഃഖത്തില്‍ നിര്‍വ്വികാരനായി, നിസംഗനായി ചങ്കുപൊടിഞ്ഞ് നില്ക്കുന്ന ഗൃഹനാഥനോട് ഉളുപ്പില്ലാതെ മൈക്ക് നീട്ടി അവസ്ഥ വിവരിക്കാന്‍ പറയുന്ന നെറികെട്ട ജീര്‍ണ്ണലിസം ഒരു വശത്ത് ! മരണപ്പെട്ടവരുടെ മതം വച്ച് വിദ്വേഷ കമന്റും പോസ്റ്റും ഇട്ട് ആത്മരതി അടയുന്ന ഫേക്കുകളും ഒറിജിനലുമായ നരഭോജികള്‍ മറ്റൊരു വശത്ത്! രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന വേറൊരു കൂട്ടര്‍. എന്ത് തരം കൃമി കീടങ്ങളാണ് ചുറ്റിലും’.

‘ഒരുമിച്ച് ഉല്ലാസയാത്രയ്ക്ക് പോയവര്‍ ഇനി ഒരിക്കലും മടങ്ങി വരാത്തിടത്തേയ്ക്ക് മടങ്ങിയെങ്കിലും ഭൗതികശരീരം ഒരുമിച്ച് പതിനൊന്ന് മയ്യത്തുകളായി ഒരുമിച്ച് അടക്കം ചെയ്യുമ്പോള്‍ ഉറക്കത്തിലും അവര്‍ ഒരുമിച്ച്! ഇന്നലെ വരെ ഒരേ മുറ്റത്ത് ഒന്നിച്ച് കളിച്ചു ചിരിച്ചു നടന്ന പൊന്നുമക്കള്‍ ഒരുമിച്ച് അന്ത്യനിദ്രയിലും. ഹൃദയം പിടഞ്ഞമരുന്നു! ഭഗവാനേ, ഏവര്‍ക്കും ആത്മശാന്തി നല്കണേ???????? ഇനിയൊരു ദുരന്തം ആവര്‍ത്തിക്കരുതേ എന്ന ഹൃദയമുരുകിയുള്ള പ്രാര്‍ത്ഥന മാത്രം’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button