തിരുവനന്തപുരം: കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് താത്പര്യം വികസനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ ആഗ്രഹിക്കുന്നു. സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് നോക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വനിതകള്‍ക്ക് ഡ്രൈവര്‍മാരാകാം, നാനൂറോളം ഒഴിവുകള്‍: വിശദവിവരങ്ങൾ
അതിന് മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. കെജിഒഎ സംസ്ഥാന സമ്മേളനത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ രണ്ടാം വർഷത്തിന്റെ നിറം കെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ആ പൂതിയൊന്നും ഏശില്ല. കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ട. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാകും. ജനങ്ങൾക്ക് ഭരണത്തിൽ സംതൃപ്തിയുണ്ടാവുകയെന്നതാണ് പ്രധാനം. പരമ്പരാഗത ഫയൽ നീക്ക രീതികൾ മാറി വരുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. അതിൽ തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: മലമ്പുഴയില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട മത്സ്യത്തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരുക്ക്
Post Your Comments