Latest NewsKeralaNews

മോക്ക ചുഴലിക്കാറ്റ്, കടലില്‍ ചക്രവാത ചുഴലി: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായേക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കുമിത്. ഇത്തരത്തില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ ‘മോക്ക’ എന്നായിരിക്കും പേര് ഇടുക.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സ്വാധീനംകാരണം കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എട്ടിന് വയനാട്ടിലും ഒമ്പതിന് എറണാകുളത്തും ഇടുക്കിയിലും മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപംകൊള്ളാന്‍ സാധ്യതയും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച ഇതിന്റെ സ്വാധീനത്താല്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇത് തിങ്കളാഴ്ചയോടെ ശക്തിപ്രാപിക്കും. ഇത് വീണ്ടും ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായി വടക്കോട്ട് സഞ്ചരിച്ച് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button