കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് വർദ്ധനവിന് ശേഷമാണ് വിലയിടിവ് രക്ഷപ്പെടുത്തിയത്. പവന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 45,200 രൂപ. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 ആയി.
Read Also : സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം: അന്വേഷണം ആരംഭിച്ച് എക്സൈസ്, ‘അമ്മ’യിൽ നിന്നടക്കം വിവരങ്ങൾ തേടും
ഇന്നലെ പവന് 45,760 രൂപ ആയി ഉയര്‍ന്നിരുന്നു. സര്‍വകാല റെക്കോര്‍ഡ് ആണിത്.
മെയ് മാസം ആദ്യ ദിനം മുതൽ സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ മാസം ഒന്നാം തിയതി 44,560 ആയിരുന്നു സ്വർണവില. രണ്ടാം തീയതിയും ഈ വില തുടർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
Leave a Comment