ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

30 കോടിയുടെ സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്ന് 81 ലക്ഷം തട്ടിയെടുത്തു: നൈജീരിയൻ സ്വദേശി പിടിയിൽ

തിരുവനന്തപുരം: 30 കോടിയുടെ സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് 81 ലക്ഷം തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ഇസിചിക്കുവിനെയാണു സൈബർ പൊലീസ് സംഘം ഡൽഹിയിൽ നിന്നു പിടികൂടിയത്. 2021ലാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം.

ഫേസ്ബുക്കിൽ അന്ന മോർഗൻ എന്ന വ്യാജ പേരുള്ള പ്രൊഫൈലിൽ നിന്നു വന്ന സൗഹൃദ റിക്വസ്റ്റ് കോട്ടയം ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മ സ്വീകരിച്ചു. തുടർന്നാണിവർ സുഹൃത്തുക്കളാകുന്നത്. 2021 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന സന്തോഷത്തിൽ താനും പങ്കുചേരുന്നു എന്നറിയിച്ചു അന്ന മോർഗൻ മെസേജ് അയച്ചു. സന്തോഷ സൂചകമായി 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്നും ഇയാൾ വീട്ടമ്മയെ അറിയിച്ചു. വീട്ടമ്മ ഇത് നിരസിച്ചു. എന്നാൽ, സമ്മാനം അയച്ചുകഴിഞ്ഞുവെന്നാണ് മറുപടി ലഭിച്ചത്.

മലമ്പുഴയില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട മത്സ്യത്തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരുക്ക്

ഇതിന് പിന്നാലെ, മുംബൈ കസ്റ്റംസ് ഓഫിസിലെ ഡിപ്ലോമാറ്റിക് ഏജന്റിന്റേതെന്നു പറഞ്ഞൊരാൾ വീട്ടമ്മയെ വിളിക്കുകയായിരുന്നു. യുകെയിൽ നിന്നു സമ്മാനം വന്നിട്ടുണ്ടെന്നും ഇതിൽ കുറച്ചു ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും ഉണ്ടെന്നും ധരിപ്പിച്ചു. അതിനാൽ റിസർവ് ബാങ്ക് നിർദ്ദേശിച്ച കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22,000 രൂപ അടയ്ക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇത് വിശ്വസിപ്പിക്കാൻ വീട്ടമ്മയ്ക്ക് വാട്സാപ് വഴി സമ്മാനത്തിന്റെ ചിത്രങ്ങളും വിഡിയോയും അയച്ചു. ഇതു വിശ്വസിച്ച വീട്ടമ്മ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് 22,000 രൂപ നിക്ഷേപിച്ചു.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ ഗിരികുമാറിന് ജാമ്യം

തുടർന്ന്, വീട്ടമ്മയ്ക്കു പല എയർപോർട്ടുകളിൽ നിന്നായി കസ്റ്റംസ് ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തി നിരവധി കോളുകൾ വരികയും ഇവർ പറയുന്ന പണം വീട്ടമ്മ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയുമായിരുന്നു. ഒ​ടുവിൽ, കയ്യിലുള്ള പണം തീർന്നു​. ഇതോടെ കസ്റ്റംസിൽ നിന്ന് വിളിക്കുകയാണെന്നും നിങ്ങളുടെ സമ്മാനം വിദേശത്തു നിന്നുളളതായതിനാൽ പണം അടച്ച് കൊണ്ടുപോയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി കോൾ വന്നു.

ഇതോടെ വീട്ടമ്മ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും തന്റെ പക്കലുണ്ടായിരുന്ന സ്വർണം വിറ്റും പണം നൽകിക്കൊണ്ടിരുന്നു. 2021 മുതൽ 2022 ജൂലൈ വരെ പലപ്പോഴായി പണം നൽകി. ഭീഷണി തുടർന്നതോടെ 2022 ജൂലൈയിൽ ജില്ല പൊലീസ് മേധാവിക്കു പരാതി നൽക്കുകയായിരുന്നു. തുടർന്ന്, സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

ഡൽഹിയിൽ നിന്നാണു പ്രതി തട്ടിപ്പ് നടത്തിയതെന്നു മനസിലാക്കി. തുടർന്ന് ഇയാളുടെ താമസ ‌സ്ഥലത്തിനു സമീപത്തു നിന്നു സാഹസികമായി പിടികൂടുകയായിരുന്നു. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button