KeralaLatest NewsNews

വേനൽ മഴയുടെ കാഠിന്യം കുറയുന്നു, ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രം മഴ അനുഭവപ്പെടാൻ സാധ്യത

മഴയുടെ തോത് കുറയുമെങ്കിലും ഇടിമിന്നൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്

സംസ്ഥാനത്ത് ദിവസങ്ങൾ നീണ്ടുനിന്ന വേനൽ മഴയുടെ കാഠിന്യം ഇന്ന് മുതൽ കുറയും. ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വേനൽ മഴ കുറയുന്നതോടെ, വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ട്. അതേസമയം, ഞായറാഴ്ചയോടെ
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുകയും, പിന്നീട് അവ ചുഴലിക്കാറ്റായി മാറുന്നതുമാണ്. ഇതിനെ തുടർന്ന് കേരളത്തിൽ അടുത്തയാഴ്ച മുതൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശത്തിലോ, ശക്തിയിലോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

മഴയുടെ തോത് കുറയുമെങ്കിലും ഇടിമിന്നൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് അനുഭവപ്പെടുക. വലിയ നാശനഷ്ടം വിതയ്ക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറേണ്ടതാണ്. അതേസമയം, ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ പാടില്ല.

Also Read: കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് അരിക്കൊമ്പൻ തിരിച്ചെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button