ബെംഗളൂരു: ഇന്ത്യ ഇതുവരെ കാണാത്ത റോഡ് ഷോയ്ക്ക് തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകത്തിലാണ് ഏറ്റവും വലിയ റോഡ് ഷോ നടത്താന്‍ ഒരുങ്ങുന്നത്. ശനിയാഴ്ചയാണ് 36 കിലോമീറ്റര്‍ റോഡ് ഷോ നടത്താന്‍ ഒരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ റോഡ്ഷോയില്‍ 10 ലക്ഷം പേര്‍ പങ്കെടുക്കും. ഹനുമാന്‍ ചാലീസ ചൊല്ലിയാണ് പ്രധാനമന്ത്രി റോഡ് ഷോ തുടങ്ങുന്നത്. രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയിലെത്തിയത്. മൂന്ന് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഈ മാസം 10നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്. 8ന് പരസ്യ പ്രചരണം അവസാനിക്കും.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ മുഡ്ബിദ്രിയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കവേ ‘ഭീകരതയുടെ സൂത്രധാരന്മാരെ’ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി അതിരൂക്ഷമായി വിമര്‍ശിച്ചു. കര്‍ണ്ണാടകയില്‍ അസ്ഥിരത ഉണ്ടാകുകയാണെങ്കില്‍ ജനങ്ങളുടെ ഭാഗ്യവും അസ്ഥിരമായി തന്നെ തുടരും. കോണ്‍ഗ്രസ് സമാധാനത്തിന്റെയും വികസനത്തിന്റെയും ശത്രുവാണ്. കോണ്‍ഗ്രസ് ഭീകരതയുടെ സൂത്രധാരന്മാരെ സംരക്ഷിക്കുന്നുവെന്നും പ്രീണനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments