News

അടിവയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ വഴികള്‍ അറിഞ്ഞിരിക്കാം

അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യത്തിന് ഏറെ അപകടകരമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…

ജീരകം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. അതിനായി രാത്രിയില്‍ ജീരകം ഇട്ടുവച്ച വെള്ളം രാവിലെ കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

രണ്ട്…

മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന പ്രോട്ടീനും അമിനോ ആസിഡും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. അതിനാല്‍ ദിവസവും മുട്ട കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

മൂന്ന്…

ഉലുവ വെള്ളം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.

നാല്…

മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. കലോറിയെ കത്തിച്ചു കളയാനും ഇവ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു.

അഞ്ച്…

ക്യാരറ്റ് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്.

ആറ്…

ബീറ്റ്‌റൂട്ട് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം വിറ്റാമിനുകളും നാരുകളും ആന്റി ഓക്സിഡന്റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button