Latest NewsNewsBusiness

നാലാം പാദഫലങ്ങളിൽ മികച്ച അറ്റാദായവുമായി യൂകോ ബാങ്ക്

അറ്റ പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിലെ ഗണ്യമായ വർദ്ധനവ് ഇത്തവണ അറ്റാദായം ഉയരാൻ കാരണമായിട്ടുണ്ട്

കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദഫലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് യൂകോ ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നാലാം പാദത്തിൽ 1,862 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. കൂടാതെ, പ്രവർത്തനലാഭം 4,340 കോടി രൂപയായാണ് ഉയർന്നിട്ടുള്ളത്. മാർച്ച് 31 വരെ കമ്പനിയുടെ ആകെ ബിസിനസ് 16.14 ശതമാനം വളർച്ചയോടെ, 4,10,967.19 കോടി രൂപയിൽ എത്തിയിട്ടുണ്ട്.

അറ്റ പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിലെ ഗണ്യമായ വർദ്ധനവ് ഇത്തവണ അറ്റാദായം ഉയരാൻ കാരണമായിട്ടുണ്ട്. നാലാം പാദത്തിൽ ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തി മുൻ വർഷത്തെ 2.70 ശതമാനത്തിൽ നിന്നും, 1.29 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ ആറ് പുതിയ ശാഖകൾ ഉൾപ്പെടെ, ദേശീയതലത്തിൽ 200 പുതിയ ശാഖകളാണ് യൂകോ ബാങ്ക് തുറന്നത്.

Also Read: കേന്ദ്രാനുമതി ലഭിച്ചില്ല: യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button