MollywoodLatest NewsKeralaNewsEntertainment

പെണ്ണുങ്ങൾക്ക് ഉമ്മ കൊടുത്തും ആണുങ്ങള്‍ക്ക് മസാജ് ചെയ്തും നിൽക്കുന്ന അഞ്ജൂ അല്ലെ പുറത്ത് പോകേണ്ടത്: വിമർശനവുമായി മനോജ്

മനീഷയോട് ബിഗ്ഗ് ബോസിന്റെ പ്രതികാരമോ?

ബിഗ്ഗ് ബോസ് ഷോ കൃത്യമായി കാണുകയും അതിനെ കുറിച്ച് അവലോകനം നടത്തുകയും ചെയ്യുന്ന പ്രേക്ഷകനാണ് നടന്‍ മനോജ് നായര്‍. മനീഷയെയും ദേവുവിനെയും പുറത്താക്കിയ കഴിഞ്ഞ തവണത്തെ അപ്രതീക്ഷിട്ട ഡബിള്‍ എവിക്ഷനെ വിമർശിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് മനോജ്.

ദേവു ബിഗ്ഗ് ബോസ് ഹൗസില്‍ നിന്നും പുറത്താകും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചതാണ്. ഒട്ടും ഒരു ബിഗ്ഗ് ബോസ് പ്രൊഡക്ടേ അല്ല ദേവു. ഇതിന് മുന്‍പേ പുറത്തേക്ക് വരേണ്ടതായിരുന്നു. ദേവു ഒരു സംഭവമാണെന്ന തോന്നല്‍ ദേവുവിന് മാത്രമേയുള്ളൂ. അതിനാൽ ദേവുവിന്റെ എവിക്ഷന്‍ ന്യായമാണെന്ന് മനോജ് പറയുന്നു.

read also: ഈ രാജ്യത്തെ സ്റ്റോറുകളിലെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് കാഡ്ബെറി, ഉൽപ്പന്നങ്ങൾ വാങ്ങിയവർ കഴിക്കരുതെന്ന് നിർദ്ദേശം

എന്നാല്‍ മനീഷ ഇപ്പോള്‍ എവിക്ട് ആകേണ്ട ഒരു മത്സരാര്‍ത്ഥി ആയിരുന്നില്ലെന്നും എവിക്ട് ആകാന്‍ യോഗ്യ അഞ്ജൂസ് ആയിരുന്നുവെന്നും മനോജ് പറഞ്ഞു. ഒരു ഉപയോഗവും ഇല്ലാത്ത ഒരു മത്സരാര്‍ത്ഥിയാണ് അഞ്ജൂസ്. പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തും ആണുങ്ങള്‍ക്ക് മസാജ് ചെയ്തും അവിടെ കഴിയുന്ന അഞ്ജൂസ് ആയിരുന്നു എവിക്ട് ആകേണ്ടിയിരുന്നതെന്ന് മനോജ് അഭിപ്രായപ്പെട്ടു.

‘എന്നാല്‍ എന്റെ ഒരു നിരീക്ഷണത്തില്‍ ബിഗ്ഗ് ബോസ് മനീഷയോട് പ്രതികാരം ചെയ്തതാവാനാണ് സാധ്യത എന്ന് മനോജ് പറയുന്നു. മോഹന്‍ലാല്‍ വരുന്ന എപ്പിസോഡുകളില്‍, ലാലേട്ടനോട് ഒരു പുച്ഛഭാവത്തില്‍, ഒട്ടും ബഹുമാനം ഇല്ലാതെ പെരുമാറുന്ന മനീഷയെ കാണാമായിരുന്നു. ഒരിക്കല്‍ എന്തോ പറഞ്ഞപ്പോള്‍ എന്നോടാണോ എന്ന് ലാലേട്ടനും ചോദിച്ചു. ഒരുപക്ഷെ ബിഗ്ഗ് ബോസ് ടീം അത് നോട്ട് ചെയ്തിരിക്കാം. അതുകൊണ്ട് പുറത്താക്കിയത്’- എന്നും മനോജ് വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button