ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ചു. ആഭ്യന്തര സൂചികകളായ ബിഎസ്ഇ സെൻസെക്സ് 250 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,361- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 74 പോയിന്റ് നേട്ടത്തിൽ 18,139- ലാണ് വ്യാപാരം ആരംഭിച്ചത്. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും 1 ശതമാനം നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
നെസ്ലെ, എൽ ആൻഡ് ടി, പവർഗ്രിഡ് കോർപ്പറേഷൻ, ബജാജ് ഫിൻസെർവ്, വിപ്രോ, എൻടിപിസി, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ തുടക്കത്തിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൺ ഫാർമ, അൾട്രാടെക് സിമന്റ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ്.
Also Read: വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
Post Your Comments