ഭർത്താവ് റിയാസുമായുള്ള ഡിവോഴ്സ് ആഘോഷമാക്കി നടി ശാലിനി; ഫോട്ടോഷൂട്ട് വൈറൽ

ചെന്നൈ: വൈറലാകാൻ പല വഴികളും നോക്കുന്നവരുണ്ട്. വ്യത്യസ്തവും വിചിത്രവുമായ പ്രവൃത്തികളിലൂടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയാൽ പിന്നീട് ചിത്രത്തിൽ നിറഞ്ഞ് നിൽക്കുക എന്നതാകും ഇവരുടെ അടുത്ത പദ്ധതി. ഒരു വൈറൽ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇതാദ്യമായാണ് ഒരു തമിഴ് സീരിയൽ നടി വിവാഹമോചനം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചത്.

മുള്ളും മലരും എന്ന ടിവി സീരിയലിലൂടെ പ്രശസ്തയായ നടി ശാലിനിയാണ് കഥയിലെ താരം. ‘സൂപ്പർ മോം’ ഉൾപ്പെടെയുള്ള റിയാലിറ്റി ഷോകളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപായിരുന്നു ശാലിനി റിയാസിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് റിയ എന്നൊരു മകളുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ശാലിനി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭർത്താവ് വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു.

ഒടുവിൽ ഭർത്താവുമായി ശാലിനി വിവാഹമോചനം നേടി. ഫോട്ടോഷൂട്ടിലൂടെ തന്റെ ഡിവോഴ്സ് ഇവർ ആഘോഷിച്ചു. വൈറലായ ചിത്രങ്ങളിൽ ശാലിനി തന്റെ ഭർത്താവിനൊപ്പമുള്ള ഒരു ചിത്രം കീറുന്നതും അയാളുടെ മറ്റൊരു ഫോട്ടോ തന്റെ കാലുകൊണ്ട് ചവുട്ടി പിടിച്ചിരിക്കുന്നതും കാണാം. ശബ്ദമില്ലാത്തവർക്ക് ആഘോഷിക്കാനുള്ള വിവാഹമോചന സന്ദേശമാണ് ഇതെന്ന് ചിത്രത്തിനൊപ്പം ശാലിനി സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ കുഴപ്പമില്ല. കാരണം നിങ്ങൾ സന്തോഷവാനായിരിക്കാൻ അർഹനാണ്. ഒരിക്കലും സ്വയം വിലകുറച്ച് കാണരുത്. നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും, നിങ്ങൾക്കും നിങ്ങളുടെ കുട്ടിയുടെ ഭാവിക്കും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാകുകയും ചെയ്യുക. വിവാഹമോചനം ഒരു പരാജയമല്ല. നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തുന്ന ഒരു വഴിത്തിരിവ് ആണത്. ഒരു ദാമ്പത്യബന്ധം ഉപേക്ഷിക്കാൻ വലിയ ധൈര്യം ആവശ്യമാണ്. സ്റ്റാൻഡ് ഔട്ട്. എന്റെ എല്ലാ ധൈര്യശാലികൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു’, ശാലിനി വ്യക്തമാക്കി.

Share
Leave a Comment