തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. തനിക്കെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തതിനാണ് സ്വപ്‌ന എം വി ഗോവിന്ദനെതിരെ രംഗത്തെത്തിയത്.
എം വി ഗോവിന്ദനെ സ്വപ്ന കോടതിയിലേക്ക് സ്വാഗതം ചെയ്തു. ഇനി നമുക്ക് കോടതിയിൽ കാണാമെന്നും സ്വപ്‌ന ഫേസ്ബുക്കിൽ കുറിച്ചു. കേസ് കൊടുത്ത് തന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്ന് അറിയിക്കുന്നു. തന്റെ അപേക്ഷ 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം എന്നാണ്. ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ താൻ കാത്തിരിക്കുന്നുവെന്നും സ്വപ്‌ന അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഗോവിന്ദൻ… കോടതിയിലേക്ക് സ്വാഗതം.
ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം.
കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു.
എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം എന്നാണ്.
ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു.
Post Your Comments