ന്യൂഡല്‍ഹി: ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍, വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ സിനിമയെ ചേര്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ആവശ്യമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരെ ഹൈക്കോടതിയില്‍ പോകാന്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഈ വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉന്നയിക്കാന്‍ ഹര്‍ജിക്കാരനോട് ജസ്റ്റിസ് കെ എം ജോസഫ് നിര്‍ദ്ദേശിച്ചു. സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
Read Also: ബിസിനസ് വളർച്ച ലക്ഷ്യമിട്ട് പഞ്ചാബ് നാഷണൽ ബാങ്ക്, സമാഹരിച്ചത് കോടികൾ
അതേസമയം, ജെഎന്‍യുവില്‍ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്ന് എ ബി വി പി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതുവിധേനയും പ്രദര്‍ശനം തടയുമെന്ന നിലപാടിലാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍. ഇന്ന് വൈകിട്ട് 4 മണിക്കാണ് കേരള സ്റ്റോറി എ ബി വി ബി പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. സര്‍വകലാശാലയിലെ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം.
Post Your Comments