Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsUSANewsInternational

പൂർണ്ണ നഗ്നരായി യുവതീയുവാക്കളുടെ അത്താഴ വിരുന്ന്: ലക്ഷ്യങ്ങൾ പലത്

ന്യൂയോർക്ക്: ശ്വസന വ്യായാമങ്ങളിലൂടെ സ്വന്തം ശരീരത്തെ അറിയുകയും സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്തമായൊരു അത്താഴ വിരുന്ന്. ന്യൂയോർക്കിലെ റോസ സെന്ററിൽ നടന്ന വിരുന്നിൽ നാൽപതോളം യുവതീയുവാക്കളായിരുന്നു ഒത്തുചേർന്നത്. വിരുന്നിൽ പങ്കെടുത്ത നാൽപത് പേരും നഗ്നരായിരുന്നു എന്നതാണ് അത്താഴ വിരുന്നിന്റെ പ്രത്യേകത.

ഇവന്റ് കോർഡിനേറ്റർ 29 വയസുള്ള ചാർലി ആൻ മാക്സ് ആണ് അസാധാരണ ഒത്തുചേരലിന് ചുക്കാൻ പിടിച്ചത്. പാചകവും സൗഹൃദവും നഗ്നതയും ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് മാക്സ് 2020 മുതൽ ഇത്തരം പാർട്ടികൾ സംഘടിപ്പിക്കാൻ തുടങ്ങിയത്. 44 ഡോളർ മുതൽ 88 ഡോളർ വരെയാണ് പാർട്ടിയിൽ പങ്കെടുക്കാനായി ചെലവ് വരുന്നത്. പാർട്ടിയിൽ അകത്ത് കടന്നാൽ ആശങ്കകളോ ശബ്ദ കോലാഹലങ്ങളോ ഇല്ലാതെ എല്ലാം മറന്ന് പാർട്ടി ആസ്വദിക്കാം.

‘കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നുണ്ട്’: സെക്സി ദുർഗ ഒരിക്കലും സെക്സി ഫാത്തിമ ആകില്ല – വ്യത്യസ്ത നിരീക്ഷണവുമായി കൃഷ്ണ കുമാർ

‘തെരുവിൽ, നിങ്ങളുടെ വസ്ത്രധാരണ രീതി, നിങ്ങളുടെ രൂപം എന്നിവയിൽ നിങ്ങൾക്ക് വളരെയധികം സമ്മർദ്ദമുണ്ട്. എന്നാൽ ഈ മുറിയിൽ സമ്മർദ്ദമില്ല. അതിനാൽ, ഇത് വളരെ പോസിറ്റീവ് അനുഭവമാണ്,’ ചാർലി ആൻ മാക്സ് വ്യക്തമാക്കുന്നു.

വിരുന്നിൽ പങ്കെടുക്കുന്നതിനായി ഇവന്റിന്റെ വെബ്‌സൈറ്റിൽ അപേക്ഷിക്കുകയും സ്ക്രീനിംഗ് പ്രക്രിയയിലൂടെ കടന്നുപോകുകയും വേണം. പങ്കെടുക്കുന്നവരുടെയും സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനാണ് ഇതെന്ന് സംഘാടകർ പറയുന്നു. ഒരു ഗ്രൂപ്പിൽ നഗ്നത അനുഭവിക്കാൻ ആളുകൾ ആദ്യമായി വരുന്നു. അതിനാൽ ആളുകളെ കൂടുതൽ സുഖകരമാക്കാൻ സഹായിക്കുന്നതിന് വ്യത്യസ്ത ഫെസിലിറ്റേറ്റർമാർ വരേണ്ടത് പ്രധാനമാണെന്നും സംഘാടകർ വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button