KeralaLatest NewsNews

വിവാഹ സത്കാരത്തിനിടയില്‍ ഉണ്ടായ തർക്കത്തെ തുടർന്ന് വരന്റെ സുഹൃത്തുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞു

തിരുവനന്തപുരം: വിവാഹ സത്കാരത്തിനിടയില്‍ ഉണ്ടായ തർക്കത്തെ തുടർന്ന് വരന്റെ സുഹൃത്തുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ക്രൈസ്റ്റ് നഗർ സ്വദേശി ഷെറിൻ, സംഗീത ലാൽ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ട് സ്ത്രീകളും അക്രമി സംഘത്തിലെ നാല് പേരും പേരൂർക്കട ഗവ.ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നാല് പേരെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. പേരൂർക്കട വഴയില ക്രൈസ്റ്റ് നഗർ പള്ളിയ്‌ക്ക് സമീപം ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.

വൈകിട്ട് ക്രൈസ്റ്റ് നഗറിൽ വിവാഹ സത്കാരം നടക്കുമ്പോൾ വരനായ വിജിന്റെ സുഹൃത്ത് രമേഷും വധുവിന്റെ ബന്ധുക്കളും തമ്മിൽ തർക്കവും കയ്യാങ്കളിയും നന്നു. വെല്ലുവിളിച്ച് കൊണ്ട് സത്കാര ചടങ്ങിൽ നിന്നും പിണങ്ങി ഇറങ്ങിപ്പോയ വിജിനും രമേശും പോത്തൻകോട് നിന്നും സൂഹൃത്തുക്കളെ വിളിച്ചു വരുത്തി. ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി എത്തിയ സംഘം പുറത്ത് നിന്ന ആൾക്കൂട്ടത്തിന് നേരെ റോഡിലേക്ക് പടക്കം എറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button