Latest NewsIndia

2 ലക്ഷം കടം വാങ്ങിയത് നൽകിയില്ല, പകരം പതിനൊന്നുകാരിയെ ബലമായി വിവാഹം ചെയ്ത  വിവാഹിതനായ 40കാരൻ അറസ്റ്റിൽ

പതിനൊന്നുകാരിയായ പെൺകുട്ടിയെ ബലമായി വിവാഹം ചെയ്ത നാല്പതുകാരൻ അറസ്റ്റിൽ. ലക്ഷ്മിപൂർ ഗ്രാമനിവാസിയായ മഹേന്ദർ പാണ്ഡെയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോയുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തു.

പതിനൊന്നുവയസുകാരിയുടെ അമ്മ മഹേന്ദർ പാണ്ഡെയുടെ കൈയിൽ നിന്നും രണ്ട് ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. എന്നാൽ പണം പറഞ്ഞ കാലാവധിയ്ക്കുള്ളിൽ തിരികെ നൽകാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതോടെ പണം നൽകുന്നതിന് പകരം മകളെ വിവാഹം ചെയ്തു നൽകാൻ പാണ്ഡെ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് പതിനൊന്നുകാരിയെ ഇയാൾ ബലമായി വിവാഹം ചെയ്തു കൊണ്ടുപോയത്.

സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ പോക്‌സോ നിയമത്തിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ബാലാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പാണ്ഡെയ്ക്ക് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് പോലീസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button