Latest NewsKeralaNews

സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും അനിശ്ചിതത്വത്തിൽ, ഇ-പോസ് മെഷീനുകൾ തകരാറിലായി

മെയ് 4 മുതൽ എല്ലാ കടകളും ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ ഇ-പോസ് മെഷീനുകൾ തകരാറിലായേക്കാമെന്നാണ് വിലയിരുത്തൽ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഇ- പോസ് മെഷീനുകൾ തകരാറിലായി. മെഷീനുകൾ പ്രവർത്തനരഹിതമായതോടെ വിവിധ ഇടങ്ങളിലാണ് റേഷൻ വിതരണം മുടങ്ങിയിട്ടുള്ളത്. ഇ-പോസ് മെഷീനിന്റെ തകരാറിനെ തുടർന്ന് റേഷൻ കടകൾ മൂന്ന് ദിവസം അടച്ചിട്ടിരുന്നു. തുടർന്ന് ഇന്നലെയാണ് കടകൾ ഭാഗികമായി വീണ്ടും പ്രവർത്തനമാരംഭിച്ചത്.

രാവിലെ മുതൽ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്ന ഇ-പോസ് മെഷീനുകളിൽ വൈകിട്ടോടെയാണ് തകരാറുകൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഒടിപി ഇടപാടിലൂടെയാണ് റേഷൻ വിതരണം പുനസ്ഥാപിച്ചത്. ഏഴ് ജില്ലകളിൽ രാവിലെ മുതൽ ഉച്ച വരെയും, മറ്റു ജില്ലകളിൽ ഉച്ചയ്ക്കു ശേഷവുമാണ് റേഷൻ കടകൾ പ്രവർത്തിക്കുന്നത്. മെയ് 4 മുതൽ എല്ലാ കടകളും ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ ഇ-പോസ് മെഷീനുകൾ തകരാറിലായേക്കാമെന്നാണ് വിലയിരുത്തൽ.

Also Read:  പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്

ഹൈദരാബാദിൽ ആധാർ സർവറുമായി ബന്ധപ്പെട്ട ഡാറ്റാ മൈഗ്രേഷനാണ് ഇ-പോസ് മെഷീനിന്റെ തകരാറിന് പിന്നിലെ കാരണമെന്ന് എൻ.ഐ.സി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സെർവർ ഡാറ്റ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റാൻ രണ്ട് ദിവസം എൻ.ഐ.സി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button