
ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പോരാടുന്ന മതേതര കേരളത്തിൽ കേരളാ സ്റ്റോറി എന്ന സിനിമയ്‌ക്കെതിരെ നടക്കുന്നത് അനാവശ്യ വിവാദങ്ങളെന്ന് അരുൺ സോമനാഥൻ. മുൻപ് കേന്ദ്ര സർക്കാരിനെയും ഉത്തരേന്ത്യയെയും പല തരത്തിൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങളിൽ അപമാനിച്ചിട്ടുള്ള കേരളത്തിലെ നേതാക്കൾക്ക് ഇപ്പോൾ സത്യസന്ധമായ കഥ കേൾക്കുമ്പോൾ എന്തിനാണ് വേവലാതി എന്നാണ് അരുണിന്റെ ചോദ്യം. ഇക്കണക്കിനു വിമാനത്താവളങ്ങളിലെ സ്വർണ്ണക്കള്ളക്കടത്ത് പ്രമേയമാക്കി ആരെങ്കിലും മൂലധനം എന്നൊരു സിനിമ പിടിച്ചാൽ അതിനെതിരെ ആരാണ് മുന്നിൽ വരുന്നത് എന്ന് അരുൺ പരിഹസിച്ചു.
അരുണിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കേരളത്തിലെ മലദ്വാർ സ്വർണ്ണ കള്ളക്കടത്ത് അടിസ്ഥാനമാക്കി “മൂലധനം” എന്നൊരു സിനിമ ആരെങ്കിലും എടുത്താൽ അത് കമ്മികളെയാണോ സുഡാപ്പികളെയാണോ കൂടുതൽ വേദനിപ്പിക്കുന്നത് എന്ന് വർണ്ണ്യത്തിലാശങ്ക.
അത് കേരളത്തെ നാണം കെടുത്തും എന്നിവർ പറഞ്ഞുപരത്തുമോ..
അതോ അങ്ങനൊരു സംഗതിയേ കേരളത്തിൽ നടക്കുന്നില്ലെന്ന് സ്ഥാപിക്കുമോ..
കേരളാ സ്റ്റോറി ട്രയിലർ കണ്ടിട്ട് നിമിഷാ ഫാത്തിമയുടെ കഥ പോലാണ് തോന്നുന്നത്.. അത് നടന്നിട്ടില്ല എന്നാണോ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ?
എന്തിനുവേണ്ടി, ആർക്കുവേണ്ടി ഇത്തരം മതം മാറ്റ തീവ്രവാദങ്ങൾക്കിരയാവുന്ന സാധാരണ ഹിന്ദുക്കളും ക്രിസ്ത്യാനികളും പിന്നെ വീട്ടിൽ നിന്ന് ആടുമേയ്ക്കാൻ പോയവർ ഉള്ള സാധാരണ മുസ്ലിങ്ങളും ഈ രാഷ്ട്രീയക്കാരുടെ നുണ വിഴുങ്ങണം?
Post Your Comments