Latest NewsNewsIndia

ബൈജൂസിനെതിരെ ഇ.ഡി അന്വേഷണം; ഓഫീസിലും വീട്ടിലും പരിശോധന, ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: ബെംഗളൂരു ആസ്ഥാനമായുള്ള എഡ്-ടെക് സ്ഥാപനമായ ബൈജൂസിൽ ഇ.ഡിയുടെ അപ്രതീക്ഷിത പരിശോധന. ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും ഡൽഹിയിലെ ഓഫീസുകളിലുമായിട്ടായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് ഇ.ഡി പരിശോധന നടത്തിയത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കമ്പനിയായ ‘തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡി’നും എതിരായ കേസുമായി ബന്ധപ്പെട്ട്, ബംഗളൂരുവിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ വീട്ടിലും അന്വേഷണ ഏജൻസി പരിശോധന നടത്തി. നിരവധി ഡിജിറ്റൽ ഡാറ്റകൾ പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു.

എന്നാൽ, പതിവ് അന്വേഷണവുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയാണ് നടന്നതെന്നാണ് ബൈജു പ്രതികരിച്ചത്. അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തലിന് മിനിറ്റുകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥരുമായി തങ്ങൾ പൂർണമായും സഹകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങൾ അധികാരികളുമായി പൂർണ്ണമായും സുതാര്യത പുലർത്തി. അവർ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും അവർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പ്രവർത്തനങ്ങളുടെ സമഗ്രതയിൽ ഞങ്ങൾക്ക് അങ്ങേയറ്റം വിശ്വാസമല്ലാതെ മറ്റൊന്നുമില്ല. ഒപ്പം ധാർമ്മികതയുടെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’, ബൈജൂസ്‌ അറിയിച്ചു.

അതേസമയം, 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ (ഏകദേശം) നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായി അന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ കാലയളവിൽ നേരിട്ടുള്ള നിക്ഷേപത്തിന്റെ പേരിൽ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് ഏകദേശം 9,754 കോടി രൂപ കമ്പനി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button