ഡല്‍ഹി: മെട്രോ ട്രെയിനില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ചുറ്റും മറ്റുയാത്രക്കാര്‍ നോക്കിനില്‍ക്കെ ഫോണില്‍ നോക്കി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്തെത്തി.
യുവാവിന്റെ ചെയ്തി അറപ്പുളവാക്കുന്നതാണെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ച് ഡല്‍ഹി പോലീസിനും ഡല്‍ഹി മെട്രോയ്ക്കും നോട്ടീസ് അയച്ചതായി സ്വാതി മാലിവാള്‍ വ്യക്തമാക്കി. മെട്രോ ട്രെയിനിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ശ്രദ്ധനേടിയത്.
മയക്കുമരുന്ന് കേസ് കടത്ത്: പ്രതികൾക്ക് 18 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
യുവാവിന് സമീപം ഇരുന്ന യാത്രക്കാര്‍ ഇയാളുടെ പ്രവൃത്തിയില്‍ അസ്വസ്ഥരാകുന്നതും സ്ഥലംമാറിയിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മെട്രോ ട്രെയിനിലെ യാത്രികരുടെ സുരക്ഷ സംബന്ധിച്ച് ചോദ്യമുയര്‍ത്തി നിരവധി പേര്‍ രംഗത്തെത്തി.
Post Your Comments