Latest NewsNewsBusiness

ആഭ്യന്തര വിപണിയിൽ മുന്നേറ്റം, നേട്ടത്തോടെ സൂചികകൾ

നിഫ്റ്റി 149.95 പോയിന്റ് നേട്ടത്തിൽ 18,065- ൽ വ്യാപാരം അവസാനിപ്പിച്ചു

ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ ആഴ്ചയുടെ അഞ്ചാം ദിനം നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരം നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും, വിവിധ ഘട്ടങ്ങളിൽ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നു. ബിഎസ്ഇ സെൻസെക്സ് 463.06 പോയിന്റ് നേട്ടത്തിൽ 61,112.44- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 149.95 പോയിന്റ് നേട്ടത്തിൽ 18,065- ൽ വ്യാപാരം അവസാനിപ്പിച്ചു.

വിപ്രോ, നെസ്‌ലെ, എൽ ആൻഡ് ടി, എസ്ബിഐ, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, കോട്ടക് മഹീന്ദ്ര ബാങ്ക്, പി.ഐ ഇൻഡസ്ട്രീസ്, ഇൻഡസ് ടവേഴ്സ്, സൊമാറ്റോ, ആർ.ഇ.സി, സീ എന്റർടൈൻമെന്റ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ടൈറ്റൻ, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു.

Also Read: ‘സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരസേനാനി, രാഹുലിന്റെ കുടുംബത്തിലുള്ളവര്‍ പോലും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചിട്ടേയുള്ളു’

shortlink

Related Articles

Post Your Comments

Related Articles


Back to top button