Latest NewsSaudi ArabiaNewsGulf

അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തും: പ്രവചനവുമായി കാലാവസ്ഥാ നിരീക്ഷകർ

റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച മുതൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്. മെയ് ഒന്ന് തിങ്കളാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

Read Also: ഈശോ സിനിമയ്ക്ക് പിന്തുണ, ദി കേരള സ്റ്റോറിക്ക് വിമർശനം; ഡി.വൈ.എഫ്.ഐയുടെ ഇരട്ടത്താപ്പ് പുറത്ത് – വിമർശനം

തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ്, ഹൈൽ തുടങ്ങിയ പ്രദേശങ്ങളുടെ വടക്കൻ മേഖലകളിലാണ് ചൂട് ഗണ്യമായി കുറയുന്നത്. മേഖലകളിലെ കുറഞ്ഞ താപനില 6 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക കൃത്യമായി ബാങ്കിലടയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button