Latest NewsNewsIndiaInternational

‘എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി’: ഋഷി സുനക്കിന്റെ അമ്മായിയമ്മ സുധ മൂർത്തി തുറന്നു പറയുമ്പോൾ

ലണ്ടൻ: ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായ സുധ മൂർത്തി അടുത്തിടെ രാഷ്ട്രപതിയിൽ നിന്നും പത്മഭൂഷൺ പുരസ്‌കാരം സ്വീകരിച്ചിരുന്നു. ചടങ്ങിൽ സുധ മൂർത്തിയുടെ മകളും യു.കെയുടെ പ്രഥമ വനിതയുമായ അക്ഷത മൂർത്തിയും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ, തന്റെ മകളെയും മരുമകനെയും കുറിച്ച് തുറന്നു സംസാരിക്കുകയാണ് സുധ മൂർത്തി. തന്റെ മകൾ അക്ഷത മൂർത്തിയാണ് അവരുടെ ഭർത്താവ് ഋഷി സുനക്കിനെ യു.കെയുടെ പ്രധാനമന്ത്രിയാക്കിയതെന്ന് സുധ മൂർത്തി അഭിമാനത്തോട് കൂടി പറയുന്നു. ഋഷി സുനക്കിന്റെ അധികാരാരോഹണം സാധ്യമാക്കിയത് തന്റെ മകളാണെന്നാണ് സുധ മൂർത്തി പറയുന്നത്.

തന്റെ മകൾ കാരണം ഋഷി സുനക് യു.കെയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറിയെന്ന് സുധ പറയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു. ‘ഞാൻ എന്റെ ഭർത്താവിനെ ഒരു ബിസിനസുകാരനാക്കി, എന്റെ മകൾ അവളുടെ ഭർത്താവിനെ യു.കെയുടെ പ്രധാനമന്ത്രിയാക്കി. ഭാര്യയുടെ മഹത്വമാണ് കാരണം. ഒരു ഭാര്യക്ക് എങ്ങനെ ഭർത്താവിനെ മാറ്റാൻ കഴിയുമെന്ന് നോക്കൂ. പക്ഷേ എനിക്ക് എന്റെ ഭർത്താവിനെ മാറ്റാൻ കഴിഞ്ഞില്ല. ഞാൻ എന്റെ ഭർത്താവിനെ ബിസിനസുകാരനാക്കി, എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി’ സുധ മൂർത്തി പറഞ്ഞു.

തന്റെ മകൾ സുനകിന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും സുധ മൂർത്തി മനസ് തുറന്നു. എല്ലാ വ്യാഴാഴ്ചയും വ്രതം അനുഷ്ഠിക്കുന്ന ഒരു പാരമ്പര്യം തങ്ങളുടെ കുടുംബം പണ്ടേ പിന്തുടരുന്നുണ്ടെന്ന് അവർ പറയുന്നു.

Also Read:അവരുടെ ആവാസവ്യവസ്ഥ നമ്മൾ കൈക്കലാക്കുമ്പോൾ അവരെന്ത് ചെയ്യും? അരികൊമ്പനെ പിടിക്കുന്നത് ‘കരടിദൗത്യം’ പോലെയാവരുത്- ജസ്‌ല

‘നല്ലതെന്തും ഞങ്ങൾ തുടങ്ങുന്നത് വ്യാഴാഴ്ച ദിവസങ്ങളിലാണ്. വ്യാഴാഴ്ചയാണ് ഇൻഫോസിസ് തുടങ്ങിയത് പോലും. അത് മാത്രമല്ല, ഞങ്ങളുടെ മകളെ വിവാഹം കഴിച്ച ഞങ്ങളുടെ മരുമകൻ അവരുടെ പൂർവ്വികരുടെ കാലം മുതൽ 150 വർഷമായി ഇംഗ്ലണ്ടിലാണെങ്കിലും അവർ വളരെ ദൈവവിശ്വാസികളാണ്. വിവാഹം കഴിഞ്ഞിട്ട് നീ എന്തിനാ എല്ലാ കാര്യങ്ങളും വ്യാഴാഴ്‌ച തുടങ്ങുന്നതെന്ന് അവൻ എന്റെ മകളോട് ചോദിച്ചു. നമുക്ക് രാഘവേന്ദ്ര സ്വാമിയുടെ അടുത്ത് പോകാം എന്ന് പറഞ്ഞു. അദ്ദേഹം എല്ലാ വ്യാഴാഴ്ചയും ഉപവസിക്കാറുണ്ട്. ഞങ്ങളുടെ മരുമകന്റെ അമ്മ എല്ലാ തിങ്കളാഴ്ചയും ഉപവസിക്കും, പക്ഷെ ഞങ്ങളുടെ മരുമകൻ വ്യാഴാഴ്ചകളിൽ ഉപവസിക്കുന്നു’, സുധ മൂർത്തി പറയുന്നു.

2009-ൽ ആണ് ഋഷി സുനക് അക്ഷതാ മൂർത്തിയെ വിവാഹം കഴിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരിൽ ഒരാളുടെ മകളും ഏകദേശം 730 മില്യൺ പൗണ്ടിന്റെ വ്യക്തിഗത സമ്പത്തും ഉള്ള അക്ഷത മൂർത്തി ശക്തയായ ഒരു സ്ത്രീയാണ്. അക്ഷത മൂർത്തിയുടെ പിതാവ് നാരായണ മൂർത്തി ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിലൊരാളും ഇൻഫോസിസ് ടെക് കമ്പനിയുടെ സ്ഥാപകനുമാണ്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യു.കെ പ്രധാനമന്ത്രിയാണ് സുനക്, 42 വയസ്. ഒപ്പം ഏഴ് വർഷത്തിനുള്ളിൽ പ്രധാനമന്ത്രിയായ എം.പിയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button