KeralaLatest NewsNews

ചെക്ക്‌പോസ്റ്റിൽ എംഡിഎംഎ വേട്ട: യുവാവ് പിടിയിൽ

വയനാട്: ചെക്ക്‌പോസ്റ്റിൽ എംഡിഎംഎ വേട്ട. വയനാട് ബാവലി ചെക്ക്‌പോസ്റ്റിൽ യുവാവിനെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. മൈസൂർ ഭാഗത്ത് നിന്ന് വന്ന യുവാവ് ഡ്യൂക്ക് ബൈക്കിലാണ് 9 ഗ്രാം എംഡിഎംഎ കടത്താൻ നോക്കിയത്. മാനന്തവാടി കണിയാരം സ്വദേശി അനുരാഗ് പി അശോകൻ എന്നയാളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നും ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Read Also: ‘സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരസേനാനി, രാഹുലിന്റെ കുടുംബത്തിലുള്ളവര്‍ പോലും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചിട്ടേയുള്ളു’

എക്‌സൈസ് ഇൻസ്പെക്ടർ മുരുഗദാസ് എ, ഐ ബി പ്രിവന്റീവ് ഓഫീസർ വി രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വൈശാഖ് വി കെ, അർജുൻ എം, നിക്കോളാസ് ജോസ് എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

അതേസമയം, ആലുവയിൽ എംഡിഎംഎയുമായി ഒരാൾ അറസ്റ്റിലായി. കൊടികുത്തിമല വളവ് ജംഗ്ഷനിൽ വച്ച് സ്‌കൂട്ടറിൽ വന്ന യുവാവിനെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്. ആലുവ ഈസ്റ്റ് വില്ലേജ് സ്വദേശി അബ്ദുൽ റഹ്മാൻ എന്ന പ്രതിയെ 22.78 ഗ്രാം എംഡിഎംഎ, സ്‌കൂട്ടർ, മൊബൈൽ ഫോൺ, വെയ്യിങ് മെഷീൻ, ലാപ് ടോപ്, 28500 രൂപ എന്നിവ സഹിതം കസ്റ്റഡിയിലെടുത്തു. എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം സജീവ് കുമാറും സംഘവും ചേർന്നാണ് കേസ് എടുത്തത്.

Read Also: രക്ഷാപ്രവർത്തനത്തിനിടെ കരടി ചത്ത സംഭവം: ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത എങ്ങനെ ചുമത്താനാകുമെന്ന് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button