Latest NewsNewsBusiness

പാദഫലങ്ങളിൽ മികച്ച മുന്നേറ്റവുമായി മെറ്റ, സക്കർബർഗിന്റെ ആസ്തി വീണ്ടും ഉയർന്നു

സക്കർബർഗിന്റെ ആസ്തി 8,730 കോടി ഡോളറാണ്

ഓഹരി വിപണിയിൽ മെറ്റ മികച്ച പ്രകടനം കാഴ്ച വച്ചതിന് പിന്നാലെ മാർക്ക് സക്കർബർഗിന്റെ ആസ്തികൾ ഉയർന്നു. മെറ്റ പ്ലാറ്റ്ഫോംസ് ഇൻകോർപ്പറേറ്റിന്റെ ആദ്യ പാദത്തിൽ, മൊത്തം വരുമാനം 3 ശതമാനം വർദ്ധനവോടെ 2,865 കോടി ഡോളറായാണ് ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിൽ 2,790 കോടി ഡോളറായിരുന്നു മെറ്റയുടെ വരുമാനം. കൂടാതെ, പ്രതിദിന സജീവ ഉപഭോക്താക്കളുടെ എണ്ണം 204 കോടിയായും ഉയർന്നിട്ടുണ്ട്.

ആസ്തികൾ ഉയർന്നതോടെ ബ്ലൂബർഗ് ബില്യണയർ സൂചനയിൽ പന്ത്രണ്ടാം സ്ഥാനത്തേക്കാണ് സക്കർബർഗ് ഉയർന്നിരിക്കുന്നത്. നിലവിലെ കണക്കനുസരിച്ച്, സക്കർബർഗിന്റെ ആസ്തി 8,730 കോടി ഡോളറാണ്. ഒരു വർഷം മുൻപ് 1,100 കോടി ഡോളറായിരുന്നു ആസ്തി. ഈ വർഷം ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയിലേക്കുള്ള ട്രാഫിക് വർദ്ധിപ്പിക്കാനും, പരസ്യ വിൽപ്പനയിൽ നിന്ന് കൂടുതൽ വരുമാനം നേടാനും മെറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ കൂടുതൽ പ്രതിദിന ഉപഭോക്താക്കളെ സൃഷ്ടിച്ചിട്ടുണ്ട്.

Also Read: അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തും: പ്രവചനവുമായി കാലാവസ്ഥാ നിരീക്ഷകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button