KeralaLatest NewsNews

എല്ലാ അർത്ഥത്തിലും പാർട്ടി സഖാവ്: കെ കെ ശൈലജയെ പ്രശംസിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി: മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശൈലജ എല്ലാ അർത്ഥത്തിലും പാർട്ടി സഖാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി ഏൽപിച്ച വിശ്വാസം ആരോഗ്യ മന്ത്രി പദത്തിൽ പൂർണ്ണമായും കാത്ത് സൂക്ഷിക്കാൻ കെ കെ ശൈലജക്ക് കഴിഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സ്ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണം: പോലീസ്

അതേസമയം, മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ലെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നുവെന്നും ശൈലജ പറഞ്ഞു. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി. കെ കെ ശൈലജയുടെ പുസ്തകമായ ‘മൈ ലൈഫ് ആസ് എ കൊമ്രേഡ്’ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശൈലജ. ഡൽഹി കേരളാ ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്.

Read Also: ഞായറാഴ്ച്ച എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button