Latest NewsKeralaNews

രക്ഷാപ്രവർത്തനത്തിനിടെ കരടി ചത്ത സംഭവം: ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത എങ്ങനെ ചുമത്താനാകുമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിനിടെ കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത എങ്ങനെ ചുമത്തുമെന്ന നിരീക്ഷണവുമായി ഹൈക്കോടതി. കരടിയെ മനപൂർവ്വം കൊല്ലാനുള്ള ഉദ്ദേശം ഇവർക്കുണ്ടായിരുന്നില്ലല്ലോയെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർ നേരായ ഉദ്ദേശത്തോടെ പ്രവർത്തിച്ചെങ്കിലും ദൗർഭാഗ്യവശാൽ കരടിക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നില്ലേയെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു.

Read Also: അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്നവരെ അവഹേളിക്കുന്നത് ശരിയില്ല: പിടി ഉഷയ്ക്കെതിരെ രൂക്ഷവിമർശനവുമായി ശശി തരൂര്‍

വനം വകുപ്പ് ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് പൊതുതാത്പര്യ ഹർജിയിൽ കോടതി നോട്ടീസ് അയക്കുകയും ചെയ്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം, കരടി ചത്തതിൽ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അന്വേഷണ റിപ്പോർട്ട്. കരടിയുടെ പോസ്റ്റ്‌മോർട്ടം വിവരങ്ങൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് വനം മന്ത്രിയ്ക്ക് നൽകിയിരുന്നു.

Read Also: ‘രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്’

shortlink

Related Articles

Post Your Comments

Related Articles


Back to top button