Latest NewsKeralaNews

അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന് വെളിപ്പെടുത്താതെ വനംവകുപ്പ്

കൊച്ചി: അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന് വെളിപ്പെടുത്താതെ വനംവകുപ്പ്. അരിക്കൊമ്പനെ മാറ്റുന്നത് ജനവാസ മേഖലയില്‍ അല്ല, ഉള്‍ക്കാട്ടിലേക്ക് ആണ്. സജ്ജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് ഡി എഫ് ഒ എന്‍ രാജേഷ് പറഞ്ഞു. 2017 ദൗത്യം പരാജയപ്പെടാന്‍ ഉണ്ടായ കാരണങ്ങള്‍ വിലയിരുത്തിയാണ് പുതിയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്നാണ് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം . വെള്ളിയാഴ്ച പുലര്‍ച്ചെ 4 ന് ദൗത്യം തുടങ്ങും.അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക് ഡ്രില്‍ ആരംഭിച്ചു. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മോക്ക്ഡ്രില്‍. അതിനിടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാലിലും ശാന്തന്‍പാറയിലെ 1,2,3 വാര്‍ഡുകളിലും 144 പ്രഖ്യാപിക്കും. വെളുപ്പിന് നാലുമണിമുതല്‍ ദൗത്യം പൂര്‍ത്തിയാകുന്നത് വരെയാണ് നിയന്ത്രണം ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button