Latest NewsKeralaNews

എന്‍ ഗോപാലകൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

കൊച്ചി : അന്തരിച്ച പ്രഭാഷകന്‍ ഡോ. എന്‍. ഗോപാലകൃഷ്ണന് ആദരാഞ്ജലികളര്‍പ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഭാരതീയ പൈതൃകത്തെ ആഴത്തില്‍ മനസിലാക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്ത വ്യക്തിയാണ് എന്‍. ഗോപാലകൃഷ്ണനെന്ന് കേന്ദ്രമന്ത്രി ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘ഇന്ത്യന്‍ ശാസ്ത്ര പൈതൃകം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുഴുവന്‍ സമയവും നീക്കിവച്ച അപൂര്‍വം മലയാളികളില്‍ ഒരാള്‍. വിദേശ സര്‍വകലാശാലകളില്‍ ഭാരതീയ പരമ്പരയെക്കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്. ഇനിയുമേറെ ഈ മേഖലയില്‍ ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിതമായ ഈ വിടപറച്ചില്‍. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വേദനയില്‍ പങ്ക് ചേരുന്നു- അദ്ദേഹം കുറിച്ചു’.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button