ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടം നിലനിർത്തി ഓഹരി വിപണി. ആഗോള തലത്തിലെ മികച്ച പ്രകടനമാണ് ഇന്ന് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ബിഎസ്ഇ സെൻസെക്സ് 348 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,649.38- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 101.45 പോയിന്റ് ഉയർന്ന് 17,915.05- ൽ വ്യാപാരം അവസാനിപ്പിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, വോഡഫോൺ- ഐഡിയ, ടാറ്റ എലക്സി, ഐആർഎഫ്സി തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, വോൾട്ടാസ്, എച്ച്ഡിഎഫ്സി ലൈഫ്, ഗോദ്റേജ് കൺസ്യൂമർ പ്രോഡക്ട്സ്, ല്യൂപിൻ, ഹിന്ദുസ്ഥാൻ യൂണിലിവർ, പവർഗ്രിഡ് കോർപ്പറേഷൻ, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: ബാങ്കിങ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല: വ്യക്തമാക്കി ആർബിഐ ഗവർണർ
Post Your Comments