KeralaLatest NewsNews

2015 മുതൽ 2017 വരെ നിരവധി തവണ പീഡിപ്പിച്ചു; 13 കാരനെ പീഡിപ്പിച്ച സൈക്കോളജിസ്റ്റിന് ശിക്ഷ വിധിക്കുമ്പോൾ

തിരുവനന്തപുരം: മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം തേടി കൗൺസിലിംഗിന് എത്തിയ പതിമൂന്നുകാരനെ രണ്ട് വർഷത്തോളം നിരന്തരമായി പീഡിപ്പിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് കോടതി വിധിച്ച ശിക്ഷ സമാന കുറ്റങ്ങൾ ചെയ്യുന്നവർക്കുള്ള മാതൃകയാണെന്ന് സോഷ്യൽ മീഡിയ. ഏഴ് വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ഡോ. കെ ഗിരീഷിന് തിരുവനന്തപുരം പ്രത്യേക പോക്സോ കോടതി വിധിച്ചത്. മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ വിധിയെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഇത് രണ്ടാം തവണയാണ് പോക്സോ കേസിൽ ഗിരീഷിനെ കോടതി ശിക്ഷിക്കുന്നത്.

മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ ഇതേ കോടതി തന്നെ ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതി ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു. ആദ്യം എടുത്ത കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് രണ്ടാമത്തെ കേസിൽ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read:9 വർഷം കൊണ്ട് ഇന്ത്യയിലുണ്ടായ മാറ്റം വിസ്മയിപ്പിക്കുന്നു, വാളയാർ കഴിഞ്ഞ് പോകാത്തവർക്ക് മനസിലാകില്ല: മാത്യു സാമുവൽ

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്‍റെ വീടായ തണലിനോട് ചേർന്ന് സ്വകാര്യ സ്ഥാപനമായ (ദേ പ്രാക്സിസ് പ്രാക്ടീസ് ടു പെർഫോം) എന്ന സ്വകാര്യ ക്ലിനിക്കിൽ പരിശോധനയ്‌ക്കെത്തുന്ന കുട്ടികളോട് മോശമായി പെരുമാറുന്നതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഇവിടെ കൗൺസിലിംഗിന് എത്തിയ പതിമൂന്നുകാരനെ ഗിരീഷ് സാഹചര്യം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരെയുള്ള കാലയളവിൽ ഏകദേശം പലതവണ ഇയാൾ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ഓരോ തവണയും കൗൺസിലിംഗിനായി എത്തുമ്പോഴായിരുന്നു സംഭവം.

പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. മനോരോഗം കൂടിയെങ്കിലും വീട്ടുകാർ സംഭവമൊന്നും അറിഞ്ഞിരുന്നില്ല. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി. ഇത് ഭയന്ന് കുട്ടി ഒന്നും ആരോടും പറഞ്ഞില്ല. കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമൊന്നും കാണാതായതിനെ തുടർന്ന് വീട്ടുകാർ മറ്റ് പല മനോരോഗ വിദഗ്ധരെ കാണിച്ചു. ഇതിന്റെ ഭാഗമായി 2019 ന് കുട്ടി മെഡിക്കൽ കോളേജ് ആശുപത്രി സൈക്കാട്രി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. 2019 ജനുവരിയിൽ ഡോക്ടർമാർ പഴയ ചികിത്സയെ കുറിച്ച് ചോദിച്ചപ്പോഴാണ്, ഗിരീഷ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതും ഭീഷണിപ്പെടുത്തിയതുമൊക്കെ കുട്ടി തുറന്നു പറയുന്നത്.

പ്രതി ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നുവെന്നും കുട്ടി മൊഴി നല്‍കി. സംഭവം അറിഞ്ഞ് മെഡിക്കൽ കോളേജ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്നാണ് കുട്ടിയുടെ അസുഖം മൂർച്ഛിച്ചതെന്ന് കുട്ടിയെ ചികിത്സിച്ച മറ്റ് ഡോക്ടർമാരും വിസ്താര വേളയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button