Latest NewsNewsBusiness

ഇന്ത്യൻ കോഫി വിപണിയിൽ മത്സരം കടുക്കുന്നു, ടാറ്റ സ്റ്റാർബക്സിന്റെ വിൽപ്പന ആയിരം കോടി കവിഞ്ഞു

രാജ്യത്തുടനീളം 71 പുതിയ സ്റ്റോറുകൾ സ്റ്റാർബക്സ് ആരംഭിച്ചിട്ടുണ്ട്

ഇന്ത്യൻ കോഫി വിപണിയിലെ പ്രമുഖ വിൽപ്പനക്കാരായ ടാറ്റ സ്റ്റാർബക്സിന്റെ വിൽപ്പന ആയിരം കോടി കവിഞ്ഞു. ടാറ്റാ കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡിന്റെയും, സ്റ്റാർബക്സ് കോഫി കമ്പനിയുടെയും സംയുക്ത സംരംഭമാണ് ടാറ്റാ സ്റ്റാർബക്സ്. ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച് 10 വർഷത്തിന് ശേഷമാണ് ഈ നേട്ടം കൈവരിക്കുന്നത്. 2012 ഒക്ടോബറിലാണ് സ്റ്റാർബക്സ് ഇന്ത്യയിൽ ആദ്യമായി എത്തിയത്.

രാജ്യത്തുടനീളം 71 പുതിയ സ്റ്റോറുകൾ സ്റ്റാർബക്സ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ, 15 പുതിയ നഗരങ്ങളിലേക്ക് കൂടിയാണ് ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്നത്. ഇതോടെ, ആകെ 41 നഗരങ്ങളിലായി 333 സ്റ്റോറുകളാണ് സ്റ്റാർബക്സിന് ഉള്ളത്. വരുംവർഷങ്ങളിൽ കൂടുതൽ വിപുലീകരണം നടത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരാണ് സ്റ്റാർബക്സിന് ഉള്ളത്.

Also Read: കെവൈസി അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ട് ഉടമയാണോ? നിരീക്ഷണം ഏർപ്പെടുത്താനൊരുങ്ങി ആർബിഐ

ഇത്തവണ ടാറ്റ സ്റ്റാർബക്സിനോട് ഏറ്റുമുട്ടാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി റിലയൻസ് ബ്രാൻഡും, ബ്രിട്ടീഷ് സാൻവിച്ച് കോഫി ‘പ്രെറ്റ് എ മാംഗർ’ കമ്പനിയും സംയുക്തമായി ഇന്ത്യയിൽ സ്റ്റോറുകൾ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button