ന്യൂഡല്‍ഹി: ഇന്ത്യയെ 2047 ഓടെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനായി അക്ഷീണം പ്രവര്‍ത്തിക്കുവാന്‍ രാജ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എത്രമാത്രം വെല്ലുവിളികള്‍ നിഞ്ഞ കാര്യങ്ങള്‍ വന്നാലും പുതിയ കാര്യങ്ങള്‍ ഏറ്റെടുക്കുവാന്‍ രാജ്യത്തിന് ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യം വിഭജിക്കുവാന്‍ ആരെയും അനുവദിക്കില്ല. ഇത്തരക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും നാം നേരിടണമെന്ന് അദ്ദേഹം പറഞ്ഞു.
Read Also: ജീവനക്കാർക്ക് ഐപാഡ് നൽകാൻ വകയിരുത്തുന്നത് കോടികൾ, വേറിട്ട ആഘോഷവുമായി ഈ ഐടി കമ്പനി
മുന്നോട്ടുള്ള വഴിയില്‍ തടസം നില്‍ക്കാന്‍ നിരവധി ശക്തികളുണ്ട്. തെറ്റിദ്ധരിപ്പിക്കാനും തമ്മിലടിപ്പിക്കാനും ശ്രമിക്കുന്ന ശക്തികളെ ഇല്ലായ്മ ചെയ്ത് മുന്നേറാനുള്ള കരുത്ത് നമുക്ക് ഉണ്ടാകണം. സൗരാഷ്ട്ര തമിഴ് സംഗമത്തിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ദര്‍ശനത്തിന്റെ മൂര്‍ത്തീഭാവമാണ് സംഗമമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തും തമിഴ്നാടും പങ്കിട്ട സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ആഘോഷമാക്കുന്ന സംഗമമാണ് സൗരാഷ്ട്ര തമിഴ് സംഗമം. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം രാഷ്ട്ര നിര്‍മാണത്തിന്റെ ചാലക ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments