മാർച്ചിൽ അവസാനിച്ച പാദത്തിൽ മികച്ച അറ്റാദായവുമായി ബജാജ് ഫിനാൻസ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിലെ നാലാം പദത്തിൽ 3,158 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2,419 രൂപയായിരുന്നു അറ്റാദായം.
അറ്റാദായത്തിന് പുറമേ, അറ്റവരുമാനത്തിലും മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. അറ്റവരുമാനം കഴിഞ്ഞ കാലയളവിനേക്കാൾ 28 ശതമാനം വർദ്ധനവോടെ 7,771 കോടി രൂപയായിട്ടുണ്ട്. അതേസമയം, കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തന ചെലവ് കുറഞ്ഞിട്ടുണ്ട്. മുൻവർഷം സമാന പാദത്തിലെ 34.5 ശതമാനത്തിൽ നിന്നും, 34.1 ശതമാനമായാണ് പ്രവർത്തന ചെലവ് ചുരുങ്ങിയത്. മാർച്ച് പാദത്തിൽ പുതുതായി ബുക്ക് ചെയ്ത ലോണുകളുടെ എണ്ണം 7.56 മില്യൺ ആണ്. പാദഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ ഓഹരി ഒന്നിന് 30 രൂപ നിരക്കിൽ കമ്പനി ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ജിയോ സിനിമയിൽ അടുത്ത മാസം മുതൽ എച്ച്ബിഒ, മാക്സ് ഉള്ളടക്കങ്ങളും! കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments