രാജ്യത്ത് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നിരക്ക് കൂട്ടാനൊരുങ്ങി ആമസോൺ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ വില 50 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ, 999 രൂപ നൽകിയാൽ ഉപഭോക്താക്കൾക്ക് വാർഷിക സബ്സ്ക്രിപ്ഷൻ എടുക്കാവുന്നതാണ്. എന്നാൽ, വരും മാസങ്ങളിൽ തന്നെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലാകും.
ഇന്ത്യയിൽ പ്രധാനമായും മൂന്ന് സബ്സ്ക്രിപ്ഷനുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. പ്രതിമാസ പ്ലാൻ, ത്രൈമാസ പ്ലാൻ, വാർഷിക പ്ലാൻ എന്നിവയാണ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ. പ്രതിമാസ സബ്സ്ക്രിപ്ഷൻ പ്ലാനിന് 179 രൂപയാണ് നൽകേണ്ടത്. ഇവ 299 രൂപയായാണ് വർദ്ധിപ്പിക്കുക. 459 രൂപയുള്ള ത്രൈമാസ പ്ലാനിന് പുതുക്കിയ നിരക്ക് അനുസരിച്ച് 599 രൂപയാണ് നൽകേണ്ടി വരിക. അതേസമയം, വാർഷിക പ്ലാനിന് 400 രൂപയുടെ വർദ്ധനവാണ് ഉണ്ടാകുന്നത്. 999 രൂപയുള്ള വാർഷിക പ്ലാനിന് 1,499 രൂപയായാണ് ഉയരുന്നത്. വ്യത്യസ്ഥ ഭാഷകളിൽ നിരവധി കണ്ടന്റുകൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്. ആഗോള തലത്തിൽ ഏകദേശം 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ആമസോൺ പ്രൈമിന് ഉള്ളത്.
Also Read: കുടുംബ വഴക്ക്: തൃശൂരില്‍ ദമ്പതികള്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു
Post Your Comments