Latest NewsKeralaNews

പെരുമ്പാവൂരില്‍ തൊഴിലാളി തീച്ചൂളയില്‍പ്പെട്ടു; കാലുതെന്നി വീണത് 15 അടി ഗര്‍ത്തത്തിലേക്ക്

പെരുമ്പാവൂര്‍: പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിക്കുന്ന കുഴിയിലേക്ക് അന്യസംസ്ഥാന തൊഴിലാളി വീണു. പെരുമ്പാവൂര്‍ ഓടക്കാലിയിലാണ് കൊല്‍ക്കത്ത സ്വദേശി നസീര്‍ ആണ് തീചൂളയില്‍പ്പെട്ടത്.

നസീറിന് 23 വയസാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. 15 അടി ഗര്‍ത്തത്തിലേക്കാണ് തൊഴിലാളി വീണത്. രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുമ്പോള്‍ അടിഭാഗം കത്തി അമര്‍ന്ന് 15 അടി ഗര്‍ത്തത്തില്‍ വീഴുകയായിരുന്നു.

പെരുമ്പാവൂർ ഓടക്കാലി ജംഗ്ഷനിലുള്ള യൂണിവേഴ്സൽ പ്ലൈവുഡിലെ അന്യസംസ്ഥാന തൊഴിലാളിയാണ് മാലിന്യക്കൂമ്പാരത്തിലേക്ക് വീണത്. പ്ലൈവുഡ് ഉത്പന്നങ്ങളുടെ വേസ്റ്റ് ഈ ഭാഗത്തിട്ടാണ് കത്തിക്കുന്നത്. ഓരോ തവണയും കത്തിച്ചതിന് ശേഷം അതിന് മുകളിൽ മണ്ണിട്ട് നികത്തി വീണ്ടും കത്തിക്കുകയാണ് പതിവ് രീതി. മരത്തിന്‍റെ വേസ്റ്റാണ് ഇവിടെ കത്തിക്കുന്നത്. എല്ലാ ദിവസവും രാത്രി ഈ കുഴി നനക്കുകയും ചെയ്യും. തീപിടിത്തം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button