Latest NewsKeralaNews

പിൻവാതിൽ നിയമനവും ഫ്രീ സെക്സും മോഹിച്ചു മാത്രമാണ് ഭൂരിപക്ഷം യുവാക്കളും ഇന്ന് ഇടതുപക്ഷത്ത് നിൽക്കുന്നത്: ടി ജി മോഹൻദാസ്

കരുതിയിരിക്കുക നിങ്ങളുടെ പതനം ആസന്നമാണ്

മോദിയെ എതിർക്കണമെങ്കിൽ, പരാജയപ്പെടുത്തണമെങ്കിൽ ആദ്യം അദ്ദേഹത്തെ ഗൗരവമായി എടുക്കുവെന്ന് രാഷ്ട്രീയ നിരീക്ഷകൻ ടി ജി മോഹൻദാസ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

കുറിപ്പ് പൂർണ്ണ രൂപം

എൻ്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളോട് ഞാൻ സ്വകാര്യമായി പറയാറുള്ള കാര്യം ഇന്ന് ഞാൻ പരസ്യമായി പറയട്ടെ: നിങ്ങൾക്ക് മോദിയെ എതിർക്കണമെങ്കിൽ, പരാജയപ്പെടുത്തണമെങ്കിൽ ആദ്യം അദ്ദേഹത്തെ ഗൗരവമായി എടുക്കുക.

മോദി ഒരു ബുദ്ധിയില്ലാത്തവനാണ് എന്ന് കളിയാക്കി കളിയാക്കി അത് സത്യമാണ് എന്ന് നിങ്ങൾ തന്നെ വിശ്വസിച്ചുവശായിരിക്കുന്നു! ഭാരതം പോലെ ഇത്രയധികം unpredictable ആയ വോട്ടർമാർ ഉള്ള രാജ്യത്ത് രണ്ടു തവണ പ്രധാനമന്ത്രിയായ ഒരാൾ അസാമാന്യമായ ബുദ്ധിയുള്ള ആളാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക

read also:എഐ ക്യാമറ: കെൽട്രോണിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാനൊരുങ്ങി സർക്കാർ

ശത്രുവിനെ underestimate ചെയ്യുക എന്ന അടിസ്ഥാനപരമായ അബദ്ധമാണ് നിങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ പറഞ്ഞു നടക്കുന്ന വലിയൊരു നുണയാണ് മതനിരപേക്ഷത. അതിലൂടെ റാഡിക്കൽ ഇസ്ലാമിനെ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. തൽഫലമായി നിങ്ങളുടെ പാർട്ടി തന്നെ അവരുടെ കാൽക്കീഴിൽ ആയിരിക്കുന്നു

നിങ്ങളുടെ അണികളിൽ ചിലർ ആരവത്തോടെയും അതിലും കൂടുതൽ പേർ നിശബ്ദമായും പിൻവാങ്ങുന്നു.. വലിയൊരു പാറ ആദ്യത്തെ ആഘാതങ്ങളിലൊന്നും തകരുകയില്ല. പക്ഷേ ഓരോ ആഘാതവും അതിനെ ഞെട്ടിക്കും. ഒടുവിലത്തെ ഒരടിയിലായിരിക്കും അത് ഛിന്നഭിന്നമാവുക – അതും ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ!..

ബംഗാളിലും തൃപുരയിലും ഇതാണ് സംഭവിച്ചത് എന്ന് ഓർക്കുക.. ഇനിയെങ്കിലും നിങ്ങളുടെ ധാർഷ്ട്യം അവസാനിപ്പിക്കുക വാസ്തവത്തിൽ നിങ്ങളുടെ പാർട്ടിയിലെ സ്ത്രീകളോടുള്ള നിങ്ങളുടെ പെരുമാറ്റം അമ്പരപ്പിക്കുന്നതാണ്! അവർ അത് ആസ്വദിക്കുന്നു എന്നത് അതിലേറെ പരിതാപകരവുമാണ്!!

പക്ഷേ ഇതിനും ഒരു tipping point ഉണ്ട് എന്ന് മനസ്സിലാക്കുക. ഇത്രയും നാൾ തങ്ങൾ വെറും ഉപഭോഗവസ്തു മാത്രമായിരുന്നു എന്ന് അവർ തിരിച്ചറിയുന്ന ഒരു ദിവസം വരും. അന്ന് അവർ നിങ്ങളുടെ മുഖത്ത് കാർക്കിച്ചു തുപ്പും. നിങ്ങളുടെ ഒരു സരസഭാഷണവും അന്ന് വിലപ്പോവില്ല
എന്തു കൊണ്ടാണ് നിങ്ങൾ ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നത് എന്ന് ശാന്തമായി സ്വയം ആലോചിച്ചു നോക്കുക. പണ്ടെന്നോ നടന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന ചില ജാതി വിവേചനത്തിന്റെ പേരിൽ ഇന്നും എപ്പോഴും എവിടെയും നിങ്ങൾ ഹിന്ദുക്കളെ guilt trap ചെയ്തുകൊണ്ടേയിരിക്കുന്നു
എന്നാൽ മറ്റ് മതങ്ങളിലെ പ്രശ്നങ്ങൾ നിങ്ങൾ ഒരിക്കലും പരാമർശിക്കാറില്ല. ഇത്തരം selective emotional blackmail ജനങ്ങൾക്ക് നന്നായി മനസ്സിലാകുന്നുണ്ട്. ഇതും പൊളിഞ്ഞു വീഴുന്നത് അവിശ്വസനീയമായ വേഗത്തിൽ ആയിരിക്കും

കരുതിയിരിക്കുക നിങ്ങളുടെ പതനം ആസന്നമാണ്
ഇതൊക്കെ പറയാൻ താനാരാടോ കെളവാ, ഇയാൾ ഇതുവരെ ചത്തില്ലേ, ഏത് കഞ്ചാവാണ് വലിച്ചു കയറ്റിയത്… എന്നും മറ്റുമുള്ള നിങ്ങളുടെ ഉപാലംഭങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ അതൊന്നും നിങ്ങളുടെ തകർച്ചയ്ക്ക് പരിഹാരമാവില്ല എന്ന് ഓർക്കണം. മോദിസർക്കാരിന് പ്രതിപക്ഷം ആവശ്യമാണ് എന്ന് ജനങ്ങൾക്കറിയാം
പക്ഷേ പ്രതിപക്ഷത്തിനും അത് തോന്നണ്ടേ? അതിന് ആദ്യം വേണ്ടത് നിങ്ങളുടെ കക്ഷത്തിൽ നിന്ന് ആ ഇഷ്ടികകൾ എടുത്തു മാറ്റി എയർ വിട്ട് പരപുച്ഛം അവസാനിപ്പിച്ച് സാധാരണ മനുഷ്യരെപ്പോലെ പെരുമാറുക. ഇടതുപക്ഷത്തിന് ബുദ്ധിയുടേയും ചരിത്രബോധത്തിൻ്റെയും രാഷ്ട്രീയ വിവേകത്തിൻ്റേയും കുത്തകയൊന്നുമില്ല
പിൻവാതിൽ നിയമനവും ഫ്രീ സെക്സും മോഹിച്ചു മാത്രമാണ് ഭൂരിപക്ഷം യുവാക്കളും ഇന്ന് ഇടതുപക്ഷത്ത് നിൽക്കുന്നത്. എല്ലാക്കാലത്തും വിതരണം ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ല ഇവ രണ്ടും. നിങ്ങളുടെ നിലപാടുതറകൾ ഏത് നിമിഷവും നിലം പൊത്താറായി നിൽക്കുന്നു എന്ന് മനസ്സിലാക്കുക.
നല്ലത് വരട്ടെ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button