ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തോടെ ആഭ്യന്തര സൂചികകൾ. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ സൂചികകൾ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും, പിന്നീട് നേട്ടം കൈവരിക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 74.61 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,130.71- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 25.85 പോയിന്റ് നേട്ടത്തിൽ 17,769.25 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയവയുടെ ഓഹരികൾ മുന്നേറി. അതേസമയം, എച്ച്ഡിഎഫ്സി ലൈഫ്, സീ എന്റർടൈൻമെന്റ്, ഗോദ്റേജ് കൺസ്യൂമർ, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു.
Also Read: കേരളത്തിന്റെ വികസന നേട്ടങ്ങളും കേരള മാതൃകയും എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്
Post Your Comments