കൊച്ചി: ഇന്നലെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമായിരുന്നു. റോഡരികിൽ വേലിക്കെട്ടുകൾക്കപ്പുറത്ത് നിന്ന് മോദിയെ പുഷ്പങ്ങളാൽ അഭിഷേകം ചെയ്താണ് ജനക്കൂട്ടം സ്വീകരിച്ചത്. ഇതിനിടെ പൂക്കൾക്കൊപ്പം ഒരാളുടെ മൊബൈൽ ഫോണും അബദ്ധത്തിൽ പോയി. അത് താഴെ വീഴുന്നതിന് മുൻപ് തന്നെ മോദിക്ക് സുരക്ഷാ വലയം തീർത്ത എസ്പിജി മോദിക്കരികിലേക്ക് അതെത്താതെ ചാടിപ്പിടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലാണ്. വീഡിയോ കാണാം:
അതേസമയം, സംസ്ഥാന ഇന്റലിജൻസ് തയാറാക്കിയ സുരക്ഷാ റിപ്പോർട്ട് ചോർന്നതോടെ കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനം പൂർണമായും എസ്പിജി ഏറ്റെടുത്തു. കേരള പോലീസിന് ഗതാഗത, ആൾക്കൂട്ട നിയന്ത്രണച്ചുമതല മാത്രമായി. പ്രധാനമന്ത്രി എസ്പിജിയുടെ സുരക്ഷാവലയത്തിനുള്ളിലാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. ചോർച്ച വിവാദമായതോടെ സംസ്ഥാന ഇന്റലിജൻസ് വീണ്ടും തയാറാക്കിയ സുരക്ഷാ പദ്ധതി എസ്പിജി അംഗീകരിച്ചിട്ടില്ല. പകരം കൂടുതൽ എസ്പിജി, സായുധസേനാ വിഭാഗത്തിനെ ഉപയോഗിക്കാനായിരുന്നു നിർദ്ദേശം.
Post Your Comments