KeralaLatest NewsNews

റെയിൽവേ വികസനത്തിനായി പ്രത്യേക പദ്ധതികൾ തയ്യാറാക്കും: പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

തിരുവനന്തപുരം: റെയിൽവേ വികസനത്തിനായി പ്രത്യേക പദ്ധതികൾ തയ്യാറാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. നേമം റെയിൽവേ സ്റ്റേഷനും കൊച്ചുവേളി സ്റ്റേഷനും സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 34 സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

Read Also: അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനം

നേമം, വർക്കല, തിരുവനന്തപുരം, ചങ്ങനാശേരി, ചെങ്ങന്നൂർ, ഏറ്റുമാനൂർ, ഗുരുവായൂർ, കാസർഗോഡ്, കൊല്ലം കുറ്റിപ്പുറം, നെയ്യാറ്റിൻകര, തുടങ്ങി 34 സ്റ്റേഷനുകൾ ലോകോത്തര നിലവാരമുള്ളതാക്കും. പ്രത്യേക സോൺ ഉണ്ടോ ഇല്ലയോ എന്നതല്ല, എന്തൊക്കെ വികസനം നടത്തുന്നു എന്നതാണ് കാര്യമെന്നും അദ്ദേഹം വിശദീകരിച്ചു.

വന്ദേ ഭാരത് സ്ലീപ്പർ, മെട്രോ ട്രയിനുകൾ പരിഗണനയിലാണ്. വന്ദേ മെട്രോ കേരളത്തിനെയും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വേനൽ കനക്കുന്നു! സംസ്ഥാനത്തുടനീളം ശീതീകരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങി ദുരന്തനിവാരണ അതോറിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button