Latest NewsKeralaNews

വന്ദേ ഭാരത് ഓടുന്ന രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കാണിക്കാത്ത തെമ്മാടിത്തമാണ് പ്രബുദ്ധ കേരളത്തില്‍ സംഭവിച്ചത്

വന്ദേ ഭാരത് ഓടുന്ന രാജ്യത്തെ 12 സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ കാണിക്കാത്ത തെമ്മാടിത്തമാണ് പ്രബുദ്ധ കേരളത്തില്‍ സംഭവിച്ചത് : ശ്രീകണ്ഠന്‍ എം.പിക്ക് എതിരെ ആഞ്ഞടിച്ച് സന്ദീപ് വാചസ്പതി

ആലപ്പുഴ: വന്ദേഭാരത് ഓടുന്ന രാജ്യത്തെ 12
സംസ്ഥാനങ്ങളിലേയും  ജനങ്ങള്‍ കാണിക്കാത്ത തെമ്മാടിത്തമാണ് പ്രബുദ്ധ കേരളത്തില്‍ സംഭവിച്ചതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. പ്രതീക്ഷിച്ചത് ഇടത് വശത്ത് നിന്നാണെങ്കിലും വന്നത് വലത്ത് നിന്നാണ്. മലയാളികള്‍ക്ക് മുഴുവന്‍ അപമാനമാണ് പാലക്കാട്ടെ എം.പി ശ്രീകണ്ഠനും സഹപ്രവര്‍ത്തകരുമെന്നും തന്റെ ഫേസ്ബുക്കിലൂടെ സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി. വന്ദേ ഭാരത് അനുവദിച്ചതിന് ശ്രീകണ്ഠന്‍ എം.പിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ട്രെയിനിന് പുറത്ത് ഫോട്ടോ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കിരാത നടപടിക്ക് എതിരെയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇതിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘പ്രതീക്ഷിച്ചത് ഇടത് വശത്ത് നിന്നാണെങ്കിലും വന്നത് വലത്ത് നിന്നാണ്. മലയാളികള്‍ക്ക് മുഴുവന്‍ അപമാനമാണ് പാലക്കാട്ടെ എം.പി ശ്രീകണ്ഠനും സഹപ്രവര്‍ത്തകരും. വന്ദേ ഭാരത് ഓടുന്ന രാജ്യത്തെ 12 സംസ്ഥാനത്തെയും സാധാരണ ജനങ്ങള്‍ കാണിക്കാത്ത തെമ്മാടിത്തമാണ് പ്രബുദ്ധ കേരളത്തില്‍ സംഭവിച്ചത്. രാജ്യത്തോട് മാപ്പ് പറയാന്‍ കെപിസിസി അദ്ധ്യക്ഷന്‍ തയ്യാറാകണം’.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button