ErnakulamLatest NewsKeralaNattuvarthaNews

നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സിനു പി​ന്നി​ൽ മി​നി വാ​നി​ടി​ച്ചു: പ​ത്തു പേ​ർ​ക്ക് പ​രി​ക്ക്

മ​ന​ക്ക​പ്പ​ടി കൈ​ര​ളി​പ​റ​മ്പ് കോ​മ​ളം (52), നീ​റി​ക്കോ​ട് മെ​നേ​ലി​പ്പൊ​ക്കം ഉ​ഷ (52), ക​രു​മാ​ല്ലൂ​ർ ക​വ​ങ്ങ​മ്പി​ള്ളി ബീ​ന (50), ത​ട്ടാം​പ​ടി വ​ട​ക്കേ​മ​ഠ​ത്തി​ൽഅം​ബി​ക (51), പീ​ടി​ക​പ​റ​മ്പി​ൽ മ​ല്ലി​ക(51), ക​ണി​യാം​പ​റ​മ്പി​ൽ ല​ത (51), കൈപ്പെ​ട്ടി വീ​ട്ടി​ൽ അ​നി​ത (50), കോ​ട്ട​പ്പു​റം മേ​പ്പാ​ട​ത്ത് ഗീ​ത (51), അ​ടു​വാ​തു​രു​ത്ത് കാ​ട്ടി​ക്കോ​ട​ത്ത് ശ​ര​ത്ത് (31), തെ​ക്കി​നേ​ത്ത് മോ​ളി (48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ആ​ല​ങ്ങാ​ട്: നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സിനു പി​ന്നി​ൽ മി​നി വാ​നി​ടി​ച്ച് ഒ​ൻ​പ​ത് സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ന​ക്ക​പ്പ​ടി കൈ​ര​ളി​പ​റ​മ്പ് കോ​മ​ളം (52), നീ​റി​ക്കോ​ട് മെ​നേ​ലി​പ്പൊ​ക്കം ഉ​ഷ (52), ക​രു​മാ​ല്ലൂ​ർ ക​വ​ങ്ങ​മ്പി​ള്ളി ബീ​ന (50), ത​ട്ടാം​പ​ടി വ​ട​ക്കേ​മ​ഠ​ത്തി​ൽഅം​ബി​ക (51), പീ​ടി​ക​പ​റ​മ്പി​ൽ മ​ല്ലി​ക(51), ക​ണി​യാം​പ​റ​മ്പി​ൽ ല​ത (51), കൈപ്പെ​ട്ടി വീ​ട്ടി​ൽ അ​നി​ത (50), കോ​ട്ട​പ്പു​റം മേ​പ്പാ​ട​ത്ത് ഗീ​ത (51), അ​ടു​വാ​തു​രു​ത്ത് കാ​ട്ടി​ക്കോ​ട​ത്ത് ശ​ര​ത്ത് (31), തെ​ക്കി​നേ​ത്ത് മോ​ളി (48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആരുടെയും പരിക്ക് ഗു​രു​ത​രമല്ല.

Read Also : മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം: സംഭവം തൃശ്ശൂരില്‍

ആ​ലു​വ-പ​റ​വൂ​ർ കെ എ​സ് ആ​ർടിസി റോ​ഡി​ൽ ആണ് അപകടം നടന്നത്. മ​റി​യ​പ്പ​ടി മേ​ളം മ​സാ​ല ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി വാ​ൻ ആ​ലു​വ -പ​റ​വൂ​ർ റൂ​ട്ടി​ലെ മാ​ളി​കം പീ​ടി​ക​യിലാണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പരിക്കേറ്റവരിൽ ഒരാളായ ശ​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സിലെ യാ​ത്രക്കാര​നാ​ണ്. ഇ​യാ​ളു​ടെ ഇ​ട​തു കൈ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സ്ത്രീ​ക​ളു​ടെ ത​ല​യ്ക്കും മു​ഖ​ത്തും ചു​ണ്ടി​നു​മാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്.

ക​മ്പ​നി​യു​ടെ വാ​ഹ​ന​ത്തി​ൽ വൈ​കീ​ട്ട് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button