Latest NewsKeralaNews

ആര്‍എസ്എസ് നിരോധനവും ഗുജറാത്ത് കലാപവും: കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ കേരളം

തിരുവനന്തപുരം: എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ കേരളത്തിന്റെ തീരുമാനം. മുഗള്‍ സാമ്രാജ്യം, ഗുജറാത്ത് കലാപം ഉള്‍പ്പെടെ ഒഴിവാക്കിയ ഭാഗങ്ങളാണ് കേരളം പഠിപ്പിക്കുന്നത്. എസ്സിഇആര്‍ടി ഇതിനായി സപ്ലിമെന്ററി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും. ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Read Also: രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടക്കുന്നു: പി കെ ശ്രീമതി

‘ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു, ഗാന്ധിയുടെ ഹിന്ദു-മുസ്ലിം ഐക്യ ശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു, ആര്‍എസ്എസ് പോലുള്ള സംഘടനകളെ കുറച്ചുകാലം നിരോധിച്ചു ,ഗുജറാത്ത് കലാപം, മുഗള്‍ കോടതികള്‍, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്‌സലൈറ്റ് പ്രസ്ഥാനം’ എന്നിവയാണ് ഈ വര്‍ഷം എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍.

എന്നാല്‍ സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തന്നെ ഇവ മാറ്റിയിരുന്നതാണെന്നും ഈ വര്‍ഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. ആര്‍എസ്എസ് നിരോധനം, ജാതിവ്യവസ്ഥ, സാമൂഹിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കേരളം അംഗീകരിക്കില്ലെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button